Thursday, April 5, 2012

വ്യര്‍ത്ഥമെങ്കിലും വൃഥാ.....

സ്കൂളിലേക്കുള്ള ബസിലെ തിക്കിലും തിരക്കിലും
ഫുട്ബോര്‍ഡില്‍ നിന്നു ഉള്ളിലെക്കൂര്‍ന്നിറങ്ങിയവള്‍,
ചുറ്റിനും കാടന്മാര്‍ പത്മവ്യൂഹം തീര്‍ത്തതവളറിഞ്ഞില്ല.
എപ്പോഴോ ചെറുതായി ശരീരമൊന്നുലഞ്ഞപ്പോളറിഞ്ഞു
അച്ഛനോളം പ്രായമുള്ള മനുഷ്യാധമന്‍മാരവരെന്ന്,
വ്യര്‍ത്ഥമെങ്കിലും വൃഥാ പ്രതികരിക്കാനവള്‍ മോഹിച്ചു.
മനതാരില്‍ കോപക്കനല്‍ പ്രതികാരമായപ്പോളും-
സങ്കടക്കടല്‍ നിറയുമ്പോഴും ഭയവിഹ്വലയായവള്‍
അഭിമാനക്ഷതമേറ്റെന്കിലും പ്രതിരോധിക്കാന്‍-
ചങ്കുറപ്പ് നഷ്ടപ്പെട്ട് കണ്ണീര്‍ കാഴ്ച മറയ്ക്കവെ...
എങ്ങനെയോ സ്റ്റോപ്പില്‍ ചാടിയിറങ്ങി-
ഹൃദയവേവുമായി അവള്‍ നടന്നു നീങ്ങി...
ലോകമേ തറവാടെന്നു പറഞ്ഞ മഹാനെ ശപിച്ചു കൊണ്ട്.

7 comments:

  1. Just react once, otherwise get ready to face more like this.

    ReplyDelete
  2. കരുതുക സൂചിയൊന്നെങ്കിലും കൈയ്യിൽ
    കടിമുഴുത്തൊരാ പിതൃതുല്യരെ നേരിടുവാൻ
    കഴലയ്ക്കിട്ടൊരു കുത്തു കൊണ്ടീടുമ്പോൾ
    കണ്ണുകളിൽ തിരിച്ച,റിവിൻ തിരി കത്തും

    ReplyDelete
  3. അഭിമാനക്ഷതമേറ്റെന്കിലും പ്രതിരോധിക്കാന്‍
    ചങ്കുറപ്പ് നഷ്ടപ്പെട്ട് കണ്ണീര്‍ കാഴ്ച മറയ്ക്കവെ

    എങ്കില്‍ പിന്നെ പറഞ്ഞിട്ടുകാര്യമില്ല..ആദ്യം മനഃശ്ശക്തിയാണ് വേണ്ടത്. കായബലം മനോഭാവത്തെയാശ്രയിച്ചിരിക്കുന്നു. (എന്നാലും കവിത നന്നായെഴുതിയെന്ന് പറയട്ടെ)

    ReplyDelete
  4. Nalla meaningfull kavitha... Eniyum ethupolullava pradeekshikkunnu... Ennalum prathikarikkathe moshamayipoyi...

    ReplyDelete
  5. കവിത നന്നായിടുണ്ട് പക്ഷെ ഇത് പോലെ ആയാല്‍ ഇനി വരുന്ന തലമുറക്കും എല്ലാം സഹിച്ചു ഒതുങ്ങി കുടാന്‍ ഒരു പ്രചോദനം ആകുമോ ഈ വരികള്‍ ...പ്രതികരിക്കുക സ്ത്രീയുടെ ശക്തി ....അത് എന്താണെന് കാണിക്കുക ....പ്രതികരിക്കെണ്ടുന്ന ഇടങ്ങളില്‍ ശക്തിയായി പ്രതികരിക്കുക

    ReplyDelete
  6. Avale venam thallan enthinenno....
    Avane thallathathinu............

    ReplyDelete