Wednesday, August 29, 2012

കൂട്ടുകാരിയോ കൂടപ്പിറപ്പോ കണ്‍കണ്ട ദൈവമോ?




നമ്മുടെ സൌഹൃദത്തിന്‍ നിദാനം-
അജ്ഞാതം അന്നും ഇന്നും....

ഓര്‍ത്തെടുക്കാനാവുന്നില്ല....
കൂട്ടുകൂടിയൊരാ സന്ധ്യായാമം...

ഇഴപിരിഞ്ഞു പോകുന്നു സ്മൃതികള്‍...
ബന്ധിപ്പിയ്ക്കാന്‍ ശ്രമിക്കുന്നു ഞാനും...

എന്നോര്‍മകളില്‍ എന്നും
നീയുണ്ടെന്നതാണ് നേര്....

എന്നിലെ തെറ്റിനും ശരിയ്ക്കും-
അളവുകോല്‍ വച്ചില്ല നീ...

എന്നെ ഞാനാക്കിയ പ്രകൃതിയും
പ്രപഞ്ചവും നീ തന്നെ...

കലഹിച്ചിരുന്നു നിന്നോട് പലപ്പോഴുമെങ്കിലും-
വിലയം പ്രാപിച്ചു ഞാന്‍ നിന്നില്‍ നിത്യവും...

ചിന്തകള്‍ ചെളി ചാലിച്ച എന്നെ-
കറയറ്റതാക്കിയതും നിന്നിലെ നൈപുണ്യം...

നിന്റെ കണ്ണനെ അപഹരിച്ചു ഞാനെങ്കിലും-
നൊമ്പരപ്പെടുത്തിയില്ല തെല്ലും നീയെന്നെ...

സ്വന്തമായതെല്ലാം വിട്ടു കൊടുത്ത്-
ആത്മ സമര്‍പ്പണത്തിന്‍ പാഠങ്ങള്‍-
ചൊല്ലിത്തന്ന നീയെനിക്ക്-
കൂട്ടുകാരിയോ കൂടപ്പിറപ്പോ കണ്‍കണ്ട ദൈവമോ?

4 comments:

  1. ആള്‍ ഇന്‍ ആള്‍

    ReplyDelete
  2. ഇഴപിരിഞ്ഞു പോകുന്നു സ്മൃതികള്‍...
    ബന്ധിപ്പിയ്ക്കാന്‍ ശ്രമിക്കുന്നു ഞാനും...

    ഇന്നിന്‍റെ വസന്തം വാരി വിതറുന്ന സ്നേഹ പൂക്കളെ സുക്ഷിച്ചു വക്കണം വാടി കരിയാതെ. ആശംസകള്‍ നല്ല കവിതയാണ്

    ReplyDelete
  3. കൂട്ടുകാരിയോ കൂടപ്പിറപ്പോ കണ്‍കണ്ട ദൈവമോ,നമ്മളെ അറിയുന്നവര്‍ നമ്മുക്കെന്നും ഏറ്റവും പ്രിയപെട്ടവര്‍ തന്നെ.

    ReplyDelete