Wednesday, September 12, 2012

വിടവാങ്ങല്‍


നിന്റെ കരവലയത്തിനുള്ളില്‍ എന്റെ-
കൈകള്‍ കോര്‍ത്ത്‌ വച്ച്...
നിന്റെ ചുരുള്‍മുടിയില്‍ മെല്ലെ തലോടി...
നിന്റെ ആത്മനൊമ്പരങ്ങളെ-
ഇടനെഞ്ചിലേറ്റ് വാങ്ങി...
നിന്നിളംചുണ്ടിന്‍ അരുണിമയില്‍-
എന്റെ സ്വപ്നങ്ങളുടെ പൂക്കാലം ബാക്കി വച്ച്...
നിന്റെ പ്രണയമൂറുന്ന കണ്ണുകളില്‍ കണ്ണുംനട്ട്.-
അടരാന്‍ വെമ്പുന്ന നീര്‍ത്തുള്ളികളെ  ഉള്ളിലെക്കാവാഹിച്ച്...
സമ്മിശ്രവികാരങ്ങള്‍ പുഞ്ചിരിയില്‍ ചാലിച്ച്..
സീമന്തരേഖയില്‍ നിന്റെ സിന്ദൂരമണിഞ്ഞ്... 
നിന്റെ മടിത്തട്ടില്‍ തലചായ്ച്ച്...
ജനിമൃതികളുടെ ലോകത്ത് നിന്ന്-
എനിക്ക് എന്നന്നേക്കുമായി വിടവാങ്ങണം...
എന്തിനെന്നോ... നിന്റെ പ്രണയിനിയായി... പ്രിയയായി...
മരണത്തിനപ്പുറവും...വരും ജന്മങ്ങളിലും....
നിനക്കായി മാത്രം എന്റെ ജന്മം പങ്കിടാന്‍...

30 comments:

  1. This comment has been removed by the author.

    ReplyDelete

  2. വളരെ മനോഹരമായ വരികള്‍. കവിത വളരെ നന്നായി.

    ReplyDelete
    Replies
    1. ഒരുപാട് സ്നേഹം ഗിരീഷെ..കവിത വായിച്ചതിനും പ്രോത്സാഹനത്തിനും..

      Delete
  3. ആശകള്‍ സഫലമാവുന്ന നല്ലനാളേയ്ക്കു പ്രാര്‍ത്ഥനാപൂര്‍വം..

    ReplyDelete
    Replies
    1. ഈ വഴി വന്നതിനും... ഈ പ്രാര്‍ഥനയ്ക്കും പകരം ഒരുപാട് സ്നേഹം റിയാസെ..

      Delete
  4. നിനക്കായി മാത്രമെന്റെ ജന്മം പങ്കിടാൻ..
    നല്ല വരികൾ.., ഇഷ്ടപ്പെട്ടു...

    ReplyDelete
    Replies
    1. ഒരുപാട് സന്തോഷം നവാസേ... കവിത വായിച്ചതിനും...പ്രോത്സാഹനത്തിനും...

      Delete
  5. അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന ഭാഗ്യങ്ങള്‍.
    ഇഷ്ടായി

    ReplyDelete
    Replies
    1. ഈ നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും പകരം സന്തോഷം...

      Delete
  6. അത് കൊള്ളാല്ലോ!

    എന്റെ അഭിപ്രായത്തില്‍ ഒരാളെ ഒറ്റയ്ക്കാക്കി പോകുന്നത് ശരിയല്ല. അത് വലിയ സങ്കടമാണ്. പോകുന്നെങ്കില്‍ ഒരുമിച്ചുതന്നെ പോകണം, അടുത്ത ജന്മം വരെയും ഒരുമിച്ചു ഒരേ ആത്മാക്കളായി പറന്നു നടക്കണം!

    അയ്യോ, നകുലേട്ടാ, ഞാന്‍ ഇപ്പൊ എന്താ പറഞ്ഞത്??? എനിക്ക്.. എനിക്കെന്താ നകുലേട്ടാ???

    ReplyDelete
    Replies
    1. ഒരു പക്ഷെ എന്റെ സ്വാര്‍ഥത ആയിരിക്കാം... ഒരുമിച്ചു മരിക്കുന്നതിനേക്കാള്‍ ആദ്യം ഞാന്‍ മരിക്കുന്നതാണ് എനിക്കിഷ്ടം... മരിയ്ക്കുമ്പോള്‍ നിന്റെ സിന്ദൂരത്തിന്‍ സുരക്ഷ ഉണ്ടാകണം എനിയ്ക്ക്...മരണഭയമൊഴിഞ്ഞു നില്‍ക്കാന്‍.....

      Delete
    2. അത് വല്ലാത്തൊരു സ്വാര്‍ഥത ആയിപ്പോയി! എന്തോ, എനിക്ക് അത് അങ്ങട് മനസിലാകുന്നില്ല! ഒരാളെ വഴിവക്കത്ത് ഉപേക്ഷിച്ചു തിരിച്ചുവരാത്ത ഒരു ദൂരയാത്ര പോകുന്നത് എങ്ങനെ? അങ്ങനെ ആണേല്‍ എന്തോന്ന് പ്രണയം!

      Delete
    3. മരിയ്ക്കാനായി ഭര്‍ത്താവിനെയും കൈപിടിച്ച് കൊണ്ട് പോകുന്നതാണോ യഥാര്‍ത്ഥ പ്രണയം...എന്റെ മരണത്തിലും നീ എനിക്ക് സുരക്ഷയേകാന്‍ ഉണ്ടെന്നറിഞ്ഞ് പോകുമ്പോഴുള്ള സംതൃപ്തി ഏതായാലും ഒരുമിച്ചു പോകുമ്പോള്‍ ഉണ്ടാകില്ല...

      Delete
    4. ഓക്കേ! ഓക്കെ! ഓരോരുത്തര്‍ക്കും ഓരോരോ അഭിപ്രായം അല്ലെ! അപ്പൊ ഇനി ഞാന്‍ ഈ തര്‍ക്കത്തില്‍ നിന്നും വിടവാങ്ങുന്നു!

      വീണ്ടും ഇതുപോലെ നല്ല സൃഷ്ടികള്‍ പോരട്ടെ!

      ഇനി അടുത്ത കമന്റ്‌ ബോക്സില്‍ അടികൂടാം! ആശംസകള്‍ :-)

      Delete
    5. ഞാനും ആയുധം വെച്ച് കീഴടങ്ങി കേട്ടോ വിഷ്ണു... ഇനി അടുത്ത അടിക്കായി കൂടും വരെ സന്തോഷവും സ്നേഹവും പകരുന്നു...

      Delete
  7. pranayam niranju thulubi nilkkunnu.........pranaya pravahamyi athu ozhukatte....abhinandhanagal.......

    ReplyDelete
    Replies
    1. ഈ വഴി വന്നതില്‍ ഒത്തിരി സന്തോഷം രസ് ല.....കവിത വായിച്ചതിനു പ്രോത്സാഹനത്തിനും നന്ദി പറയുന്നില്ല... പകരം ഒത്തിരി സ്നേഹം...

      Delete
  8. നന്നായിരിക്കുന്നു ഈ വരികള്‍
    നിലയ്ക്കാത്ത സ്നേഹത്തിന്റെ അലയൊലികള്‍ കാണുന്നു വരികളില്‍ ....
    അതെന്നും നിലനില്‍ക്കട്ടെ എന്നാശംസിക്കുന്നു ..ഇപ്പം എഴുത്തും ....
    സസ്നേഹം ....

    ReplyDelete
    Replies
    1. കൊറേ സന്തോഷം ശലീര്‍ കവിത വായിച്ചതിനും....ആശംസകള്‍ക്കും....

      Delete
  9. നല്ല സ്നേഹ കവിത, നന്നായി ഇഷ്ടപ്പെട്ടു. വീണ്ടും എഴുതുക.

    ReplyDelete
    Replies
    1. ഈ വഴി വന്നു കവിത വായിച്ചതിനു ഒത്തിരി സന്തോഷവും സ്നേഹവും ശ്രീജിത്തെ.......

      Delete
  10. This comment has been removed by a blog administrator.

    ReplyDelete
  11. സന്തോഷം ഈ വാക്കുകള്‍ക്ക്... ഞാന്‍ താലി കെട്ടുന്ന മനുഷ്യന്‍...

    ReplyDelete
    Replies
    1. ആഹാ, ഇപ്പൊ സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് ആണോ താലി കെട്ടുന്നത്?

      (ഞാന്‍ വീണ്ടും അടികൂടാന്‍ എത്തി!)

      Delete
    2. 'ഞാന്‍' തിരുത്തി 'എന്നെ' എന്നാക്കി മാഷേ...സമാധാനമായോ എന്റെ വിഷ്ണു???

      Delete
  12. വീണ്ടും നല്ല സൃഷ്ടികള്‍ പോരട്ടെ!

    ReplyDelete
  13. ഒരു പാട് വയ്കി പോയി ഈ വരികലോക്കേ കാണാന്‍...

    ReplyDelete