Monday, November 26, 2012

അവള്‍

ഉടഞ്ഞ കുപ്പിവളത്തുണ്ടുകള്‍ മുറിവേല്‍പ്പിച്ച കൈത്തണ്ട...
 
പാതിമയങ്ങിയ പിടയ്ക്കുന്ന മിഴിയിണകളില്‍-
വിരുന്നു വരാന്‍ വെമ്പുന്ന മൃത്യുവിന്‍ കരിനിഴല്‍...


അലസമായിളകുന്ന കുറുനിരകള്‍ മൂളുന്നത്-
ആളൊഴിഞ്ഞ അരങ്ങിന്‍ മൌനസംഗീതം...


വിറയ്ക്കുന്ന ചെഞ്ചുവപ്പാം ചുണ്ടുകളില്‍-
അസ്തമിച്ച രാവിന്‍ പൊട്ടുംപൊടിയും...


ഹൃദയതാളങ്ങള്‍ക്ക് കാറ്റിന്റെ ഗതിവേഗം...

മരവിച്ച മനസ്സിന്‍ ഇടനാഴിയില്‍-
ഉന്മാദത്തിന്റെ ഉഷ്ണവും-
താളം തെറ്റിയ പദചലനവുമായ് അവള്‍...

ഉള്ളിലെ പദ്മതീര്‍ഥത്തില്‍ മുങ്ങിനിവര്‍ന്നപ്പോള്‍-
സ്വന്തമാക്കിയത് വഴുക്കലുകളുടെ നൂറുനുറുങ്ങുകള്‍...


ചിതറിത്തെറിച്ച സ്വപ്‌നങ്ങള്‍ അടുക്കാനാകാതെ-
മോഹിച്ച വഴിമരങ്ങള്‍ക്ക് മുഖംകൊടുക്കാതെ-

മൊഴിയറ്റ നാവും ചിതലരിച്ച ചിന്തകളുമായ് അവള്‍...

അകതാരിലെ കുറുകലുകള്‍ വിതുമ്പലുകളാകുന്നു...

ഹൃദയസത്യങ്ങള്‍ നേരിടാതെ-  
വഴിമുടക്കിയാകുന്ന വിമുഖമാം മനസ്സ്...
ആ പടയോട്ടത്തിന് കടിഞ്ഞാനിടാനാകാതെ-  
ആയുധംനഷ്ടപ്പെട്ട അടര്‍ക്കളത്തില്‍-
പകപോക്കലിന് സ്വയം കീഴടങ്ങി അവള്‍...

22 comments:

  1. അകതാരിലെ കുറുകലുകള്‍ വിതുമ്പലാകുന്നു...
    ഹൃദയ സത്യങ്ങള്‍ക്ക് മുന്നില്‍-
    -സത്യാമാണു അശെ ഇതു..!!

    എല്ലാവരുടെയും മനസില്‍ കാണും.. സ്വയം
    കീഴടങ്ങാന്‍ ഒരുവള്‍..
    എല്ലവരികളും നന്നായിട്ടുണ്ട് ആശെ..!!!
    ആശംസകള്‍..

    ReplyDelete
    Replies
    1. ഈ വായനയ്ക്ക് ഹൃദയത്തില്‍ നിറഞ്ഞ നന്ദിയും കടപ്പാടും രാജീവേ...

      Delete
  2. പ്രിയപ്പെട്ട ആശ,

    "ഉടഞ്ഞ കുപ്പിവള ത്തുണ്ടുകള്‍ മുറിവേല്‍പ്പിച്ച കൈത്തണ്ട...
    പാതിമയങ്ങിയ പിടയ്ക്കുന്ന മിഴിയിണകളില്‍-
    വിരുന്നു വരാന്‍ വെമ്പുന്ന മൃത്യുവിന്‍ കരിനിഴല്‍..."

    ആശയം ഭംഗിയുള്ള വരികളാല്‍ മനോഹരമായി അവതരിപ്പിച്ചു,
    അഭിനന്ദനങ്ങള്‍

    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. സ്നേഹവും കടപ്പാടും ഗിരീഷെ ഈ വായനയ്ക്കും അഭിപ്രായത്തിനും...

      Delete
  3. കീഴടങ്ങാതെ പോരടിച്ച് നിന്നിരുന്നുവെങ്കിലോ...??

    ReplyDelete
    Replies
    1. പോരടിച്ചു ജീവിതം എന്തിനു വ്യര്‍ഥമാക്കണം... ?അതോണ്ട് സ്വയം കീഴടങ്ങി.. :)അജിത്തെട്ടാ...സന്തോഷവും സ്നേഹവും ഈ വായനയ്ക്കും പ്രോത്സാഹനത്തിനും...

      Delete
  4. Replies
    1. സ്നേഹവും നന്ദിയും റാംജിയെട്ടാ ഈ വായനയ്ക്ക്.....

      Delete
  5. ഉള്ളിലെ പദ്മതീര്‍ഥത്തില്‍ മുങ്ങിനിവര്‍ന്നപ്പോള്‍-
    സ്വന്തമാക്കിയത് വഴുക്കലുകളുടെ നൂറുനുറുങ്ങുകള്‍...

    എങ്കിലും കീഴടങ്ങേണ്ടിയില്ലയിരുന്നു

    ആശംസകള്‍



    ReplyDelete
    Replies
    1. സ്നേഹവും നന്ദിയും ഗോപേട്ടാ ഈ വായനയ്ക്ക്...

      Delete
  6. ഇവിടെ പലപ്പോഴും വരാറുണ്ട്‌..ഒരു പട്‌ ഇഷ്ടമാണു പല കവിതകളും...ഇതും ഇഷ്ടമായി..ആശംസകൾ.

    ReplyDelete
    Replies
    1. സന്തോഷവും സ്വാഗതവും നിഖിലെ ഈ വരവിനു...

      Delete
  7. വഴുക്കലുകളുടെ നൂറുനുറുങ്ങുകള്‍ സ്വന്തമാക്കി.. മൊഴിയറ്റ നാവും ചിതലരിച്ച ചിന്തയുമായ്‌.. അടര്‍ക്കളത്തില്‍ നിരായുധയായ് അവള്‍.. എന്റെ മനസ്സ്... പക പോക്കേണ്ടതു ആരോടെന്നു അറിയാതെ സ്വയമെരിഞ്ഞവള്‍ എന്റെ,, നിന്റെയോ? മനസ്സ്..
    നന്നായിട്ടുണ്ട് ആശാ വരികള്‍..

    ReplyDelete
    Replies
    1. ഈ വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദിയും സ്നേഹവും നിത്യേ...

      Delete
  8. കടിഞ്ഞാണ്‍ ഇല്ലാതെ പായുന്ന മനസിനെ പിടിച്ചു കേട്ടണ്ണം,മനസറിയാതെ എന്ത് ഞാനും നീയും അവളും അവനും...ഇഷ്ട്ടമായീ എഴുത്ത്.

    ReplyDelete
    Replies
    1. :) മനസ്സിനെ നിയന്ത്രണരേഖയിലാക്കിയാല്‍ നാമൊക്കെ ദേവന്‍മാരായേനെ.... ഈ വരവിനും അഭിപ്രായത്തിനും സ്നേഹവും സൌഹൃദവും കാത്തീ..

      Delete
  9. Replies
    1. :)...ഈ വരവിനും അഭിപ്രായത്തിനും സ്നേഹവും നന്ദിയും മുഹമ്മെദെട്ടാ...

      Delete
  10. ചിതറി തെറിച്ച സ്വപ്‌നങ്ങള്‍
    അടുക്കാനാവാതെ
    മോഹിച്ച വഴി മരങ്ങള്‍ക്ക്
    മുഖം കൊടുക്കാതെ
    മിഴികളില്‍ നോക്കാതെ
    മൂകമായ്‌ മാഞ്ഞൊരു മോഹസന്ധ്യേ...

    ഇടനാഴിയിലെ
    ഓരോ നിഴലനക്കത്തിലും
    ഞാന്‍ പരതാറുണ്ട് നിന്നെ...
    നീയില്ലെന്നറിഞ്ഞിട്ടും

    നീയല്ലാതുള്ള എന്റെ
    കാഴ്ചകളെല്ലാം
    നിഴലുകള്‍ ആവുന്നത്
    എന്താണ്....

    ഹൃദയ സത്യങ്ങള്‍ നേരിട്ടു നീ -
    വര്‍ഷകാല മഴയെ പ്രണയിച്ച്-
    ഗ്രീഷ്മത്തിലെ കനലെരിയുന്ന പകലില്‍
    ഇലകള്‍ പൊട്ടിച്ചു വിഷു പൂക്കളാകുക...

    ReplyDelete
    Replies
    1. ഇലകള്‍ പൊട്ടിച്ചു വിഷു പൂക്കളാകുക.... :)

      Delete
  11. ജീവന്റെ ആയുധം മനസ്സാണ്, അതിന്മേലുള്ള നിയന്ത്രണമാണ്. ജിവിതത്തിലെ തെറ്റും ശെരിയും വേര്‍തിരിച്ചെടുക്കാനാകാതെ കടിഞ്ഞാണ്‍ ഇല്ലാത്ത കുതിരയെപ്പോലെ അതിനെ പായാന്‍ അനുവദിക്കരുത് ...അങ്ങനെ പായുന്നതില്‍ ഒരു സുഖമുണ്ട് പക്ഷെ ആ യാത്ര വേഗം അവസാനിക്കും.. കവിതയും ആ ചിത്രവും നന്ന് ..ചിത്രത്തിന് പോലും മരണത്തിന്റെ മുഖമാണ്..

    ReplyDelete
    Replies
    1. കുമാറെ.. ഈ മനസ്സ് നിറഞ്ഞുള്ള വാക്കുകള്‍ക്കും സ്നേഹത്തിനും നന്ദിയും കടപ്പാടും...

      Delete