Tuesday, November 27, 2012

മോഹിയ്ക്കുമൊരു ജന്‍മം

ജനിമൃതികളില്‍ പിടയുന്നൊരു ജന്മം-
ഇനിയൊന്നു കൂടി മോഹിച്ചു പോയി ഞാന്‍...
ഓര്‍മ്മകള്‍ തുളുമ്പുന്ന മണ്‍കുടമെന്നില്‍-
സുന്ദരസ്വപ്നങ്ങളായി പീലി വിരിച്ചു...
മഞ്ഞുകണത്തിന്‍ കുളിരില്‍ പൊതിഞ്ഞ്-
വാരിപ്പുണരുമാ ജന്മാന്തരകിനാക്കളെ...

ഒരു മഴസന്ധ്യയില്‍ കൊഴിയുന്ന പൂക്കള്‍-
പെറുക്കി നിറയ്ക്കണം നിന്റെ കൈക്കുമ്പിളില്‍...
തിങ്ങിയ ഇലത്തണലില്‍ തലചായ്ച്ച് പിന്നെയാ-
പരിഭവക്കാടിന്‍ കൊഞ്ചല്‍ കേള്‍ക്കണം...
നിനക്കായ് കൈമാറണം പ്രിയരഹസ്യമപ്പോള്‍...

ഒരു കുളിര്‍ക്കാറ്റിന്‍ സാന്ത്വനത്തില്‍-
പ്രണയമാം മുത്തുകള്‍ മിഴികളില്‍ പെയ്യണം...
ഈറന്‍ നിലാവത്ത്  തൂവുമാ പുഞ്ചിരിയില്‍-
നീയാം പ്രാണന്റെ നാളം തെളിയ്ക്കണം...
ഇടനെഞ്ചില്‍ നിലവിളക്കായി നിറയ്ക്കണം നിന്നെ..

32 comments:

  1. പ്രണയം വഴിഞ്ഞൊഴുകുന്നപോലെ..

    ReplyDelete
    Replies
    1. ഈ വരവിനും പ്രോത്സാഹനത്തിനും നന്ദിയും സ്നേഹവും അജിത്തെട്ടാ...

      Delete
  2. ആദ്യവരികൾ കൂടുതൽ മികച്ചത്. ഇഷ്ടായീ

    ReplyDelete
    Replies
    1. അപ്പൊ പിന്നെയുള്ള വരികള്‍ ഒട്ടും മികച്ചതല്ല എന്നാണോ? :) അപ്പൊ ഈ വരവിനും പ്രോത്സാഹനത്തിനും സന്തോഷവും കടപ്പാടും സുമേഷേ......

      Delete
    2. ജനിമൃതികളില്‍ പിടയുന്നൊരു ജന്മം-
      ഇനിയൊന്നു കൂടി മോഹിച്ചു പോയി ഞാന്‍...
      ഓര്‍മ്മകള്‍ തുളുമ്പുന്ന മണ്‍കുടമെന്നില്‍-
      സുന്ദരസ്വപ്നങ്ങളായി പീലി വിരിച്ചു...
      മഞ്ഞുകണത്തിന്‍ കുളിരില്‍ പൊതിഞ്ഞ്-
      വാരിപ്പുണരുമാ ജന്മാന്തരകിനാക്കളെ...

      മറ്റു വരികളും നന്ന്,പക്ഷേ മുകളിലെഴുതിയ വരികൾ എനിക്ക് കൂടുതൽ ഇഷ്ടമായെന്നാണെടോ പറഞ്ഞത്... :)

      Delete
  3. ജനിമൃതികള്‍ക്കിടയില്‍ പിടയുന്നൊരു ജീവിതത്തിന്റെ കിനാക്കളെല്ലാം ജന്മങ്ങള്‍ക്കും അപ്പുറത്ത്... ഇടനെഞ്ചില്‍ നിലവിളക്കായി നീ തെളിയുമ്പോള്‍ ജന്മങ്ങള്‍ തമ്മിലുള്ള അന്തരം കുറയുന്നുവോ..?

    ReplyDelete
    Replies
    1. നിത്യേ...ജന്മാന്തരങ്ങളിലും നിന്റെ കിനാക്കള്‍ മണ്‍കുടത്തില്‍ എന്നോടൊപ്പം ഉണ്ടാകും....ആ കിനാക്കളെ വാരിപ്പുണര്‍ന്നു.. ആ മഴസന്ധ്യയില്‍.. ആ കുളിര്‍ക്കാറ്റില്‍.. ആ മഞ്ഞുകണത്തില്‍.. ആ ഇളവെയിലില്‍.. അലിഞ്ഞലിഞ്ഞു ഇടനെഞ്ചില്‍ നിലവിളക്കായി നീ തെളിയുമ്പോള്‍.. ജന്മങ്ങളുടെ അന്തരം പോലും ആ നിമിഷം ഇല്ലാതാവുന്നു...
      ഈ വായനയ്ക്കും ഹൃദയത്തില്‍ തട്ടിയുള്ള അഭിപ്രായത്തിനും സ്നേഹവും നന്ദിയും നിത്യേ...

      Delete
  4. ലാളിത്യം നിറഞ്ഞ വരികള്‍ ,ലളിതം സുന്ദരം ഒരു തിരി നാളമായ്‌ ഇടനെഞ്ചില്‍ നില്‍ക്കട്ടെ...

    ReplyDelete
    Replies
    1. ഈ വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദിയും സൌഹൃദവും കാത്തീ...

      Delete
  5. "ഓര്‍മ്മകള്‍ വിങ്ങുന്ന മണ്‍കുടമെന്നില്‍
    സുന്ദരസ്വപ്നങ്ങളായി പീലി വിരിച്ചു.."
    ഈ വരികളില്‍ എന്തോ ഒരു വിരോധാഭാസം തോന്നി.
    എങ്കിലും, "ഇടനെഞ്ചില്‍ നിലവിളക്കായി നിറയ്ക്കണം നിന്നെ"യെന്ന് ആത്മവെളിച്ചത്തിനു കാംക്ഷിക്കുന്ന മനസ്സോടെ അവസാനിപ്പിച്ചത് ഇഷ്ടപ്പെട്ടു.

    ReplyDelete
    Replies
    1. എനിയ്ക്കും തോന്നിട്ടോ മുഹമ്മദെട്ടാ അവിടെ എന്തോ ഒരു പ്രശ്നം...ഞാന്‍ ചെറുതായി ഒന്ന് തിരുത്തിട്ടോ...
      "ഓര്‍മ്മകള്‍ തുളുമ്പുന്ന മണ്‍കുടമെന്നില്‍" എന്നാക്കി... ഈ തെറ്റുകള്‍ പറഞ്ഞു തന്നതിനും പ്രോത്സാഹനത്തിനും ഒത്തിരി കടപ്പാടും സ്നേഹവും മുഹമ്മദെട്ടാ...

      Delete
  6. ഈറന്‍ നിലാവത്ത് തൂവുമാ പുഞ്ചിരിയില്‍-
    നീയാം പ്രാണന്റെ നാളം തെളിയ്ക്കണം...
    ഇടനെഞ്ചില്‍ നിലവിളക്കായി നിറയ്ക്കണം നിന്നെ..

    നിലാവിനെ വെല്ലുന്ന പുഞ്ചിരികൊണ്ട്
    പ്രാണനായ നാളം കൊണ്ട് നിലവിളക്കു കൊളുത്തി
    ഇടനെഞ്ചില്‍ പ്രതിഷ്ട്ഠിക്കണം..

    നന്നായിരിക്കുന്നു ആശാ..

    ReplyDelete
    Replies
    1. ഈ വായനയ്ക്കും പ്രോത്സാഹനത്തിനും എന്നും നന്ദിയും സ്നേഹവും രാജീവേ...

      Delete
  7. പ്രിയപ്പെട്ട ആശ,

    "ഒരു കുളിര്‍ക്കാറ്റിന്‍ സാന്ത്വനത്തില്‍-
    പ്രണയാര്‍ദ്രപ്പൊട്ടുകള്‍ നിന്മിഴികളില്‍ പെയ്യണം...
    ഈറന്‍ നിലാവത്ത് തൂവുമാ പുഞ്ചിരിയില്‍-
    നീയാം പ്രാണന്റെ നാളം തെളിയ്ക്കണം...
    ഇടനെഞ്ചില്‍ നിലവിളക്കായി നിറയ്ക്കണം നിന്നെ.."

    മനോഹരമായ വരികള്‍ ആശ. അഭിനന്ദനങ്ങള്‍



    സ്നേഹത്തോടെ,

    ഗിരീഷ്‌

    ReplyDelete
    Replies
    1. ഈ വായനയ്ക്കും പ്രോത്സാഹനത്തിനും കടപ്പാടും സൌഹൃദവും ഗിരീഷെ...

      Delete
    2. ഒരു കുളിര്‍ക്കാറ്റിന്‍ സാന്ത്വനത്തില്‍-
      പ്രണയമാം മുത്തുകള്‍ മിഴികളില്‍ പെയ്യണം...
      എന്ന് വെറുതെ ഒന്ന് തിരുത്തണം എന്ന് തോന്നി....

      Delete
  8. ഒരു മഴസന്ധ്യയില്‍ കൊഴിയുന്ന പൂക്കള്‍-
    പെറുക്കി നിറയ്ക്കണം നിന്റെ കൈക്കുമ്പിളില്‍...
    നിഷ്കളങ്കതയുള്ള വരികള്‍.

    ReplyDelete
    Replies
    1. ഉമേ...എനിയ്ക്കൊത്തിരി ഇഷ്ടമാണ് എന്നും മഴയില്‍ കൊഴിയുന്ന പൂക്കള്‍ പെറുക്കാനും..കൈക്കുമ്പിളില്‍ നിറയ്ക്കാനും...ഈ വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി സന്തോഷംട്ടോ....

      Delete
  9. ലളിതം....... സുന്ദരം........ഗംഭീരം ........

    ReplyDelete
    Replies
    1. ഈ വായനയ്ക്കും നല്ല വാക്കുകള്‍ക്കും സന്തോഷവും സ്നേഹവും നിധീഷേ...

      Delete
  10. ആശ ...ഇടനെഞ്ചില്‍ നിലവിളക്കായി നിറയ്ക്കണം നിന്നെ.. എനിക്ക് ഈ വരിയാണ് കൂടുതല്‍ ഇഷ്ടമായത് :-)

    ReplyDelete
    Replies
    1. ഈ വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദിയും സ്നേഹവും അമ്മാച്ചു...

      Delete
  11. കൊള്ളാം നല്ല കവിത

    ReplyDelete
    Replies
    1. ആഹാ...എത്തിയല്ലോ എന്റെ കുമാറെ...ഇഷ്‌ടായി ഈ വായനയും നല്ല വാക്കുകളുംട്ടോ ....

      Delete
  12. നന്നായിരിക്കുന്നു ആശ.

    ReplyDelete
    Replies
    1. daisy... ഈ വായനയ്ക്കും നല്ല വാക്കിനും സ്നേഹവും കടപ്പാടും...

      Delete
  13. Replies
    1. :)... അപ്പൊ ഈ വഴി വന്നത് ഇഷ്ടായിട്ടോ....

      Delete
  14. നിനക്ക് വേണ്ടി പിറക്കണം ...
    നിന്റെ ഇരുളിലെ നിലാവാകണം
    നിന്റെ ചിരിയുടെ നിറമാകണം..
    നിന്നിലടങ്ങി നിന്നോടൊത്തോടുങ്ങണം ... അല്ലെ :)
    നല്ല വരികള്‍ ..ഇഷ്ടം....

    ReplyDelete
  15. അതെ...നിന്നിലടങ്ങി നിന്നോടൊത്തോടുങ്ങണം....ഈ വരികളും ഇഷ്ടായി....കവിത വായിച്ചതിനും വാക്കുകള്‍ക്കും സന്തോഷം ശലീര്‍....

    ReplyDelete