Tuesday, April 30, 2013

ആരായിരുന്നു നീയെനിയ്ക്കെന്നും?

അവളുടെ സന്തോഷത്തോടെയുള്ള ഒരു നോട്ടം. സ്നേഹത്തോടെയുള്ള ഒരു വാക്ക്. അത് മാത്രമായി രുന്നു ഞാൻ ആഗ്രഹിച്ചത് . അല്ലെങ്കിലും സ്നേഹം പ്രകടിപ്പിയ്ക്കാൻ നീ എന്നും വിമുഖയായിരുന്നല്ലോ. എങ്കിലും എന്തേ നീയെന്നെ തിരിച്ചറിയാതെ പോയി.കാരണങ്ങളുടെ തലനാരിഴ കീറിമുറിച്ചു  അപഗ്രഥിയ്ക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും ഒരെത്തും പിടിയും കിട്ടിയില്ല. ഞാനെന്ന സൌഹൃദം  അവളുടെ സ്മൃതിപഥത്തിൽ നിന്ന് തന്നെ മാഞ്ഞുപോയതാകാം എന്ന് എന്നെത്തന്നെ പറഞ്ഞു പഠിപ്പിയ്ക്കാൻ ശ്രമിച്ചു. വെറുതെയെന്നുറപ്പായിട്ടും.

                                         രണ്ടു വർഷം ഒരേ ബഞ്ചിൽ ഇരുന്നു പഠിച്ച ആ പ്ലസ്‌ടുകാലഘട്ടത്തിലേയ്ക്ക്.പിണക്കവും ഇണക്കവും തളിരിട്ട് സംഭവബഹുലമായിരുന്നു ആ ദിനങ്ങൾ. ഇഷ്ടഭക്ഷണങ്ങളുടെ  രുചിക്കൂട്ട്  നിറച്ച ഉച്ചയൂണും സുഖനിദ്രയ്ക്ക് താരാട്ടാകുന്ന ടീച്ചർമാരുടെ ക്ലാസ്സുകളും ഒക്കെകൂടി എന്ത് രസമായിരുന്നു. ഒരു പൂമ്പാറ്റയെപ്പോലെ എപ്പോഴും ഉല്ലസിച്ചു നടന്നിരുന്ന  അവളെ എനിക്കേറെ ഇഷ്ടമായിരുന്നു. എന്തിനെയും അകാരണമായി ഭയക്കുന്ന അവളുടെ സ്വഭാവം അവളുടെ മറ്റു പല  നല്ല ഗുണങ്ങളെയും ബഹുദൂരം പിന്നിലാക്കി. ടീച്ചർമാർ പരീക്ഷയിടുന്നതും ചോദ്യം ചോദിക്കുന്നതുമെല്ലാം അവൾക്കു ഒരുപാട് പേടിയായിരുന്നു. ഒരു തരം ഉന്മാദം ബാധിയ്ക്കുംപോലെയുള്ള പേടി. എന്തുപെട്ടെന്നാണ് ആ രണ്ടു വർഷങ്ങൾ കടന്നു പോയത്. പിന്നെ അവളുടെ ഒരു വിവരവും ഞാനറിഞ്ഞില്ല. അറിയാൻ ശ്രമിയ്ക്കായ്കയല്ല. മന:പൂർവ്വം അവൾ എല്ലാവരിൽ നിന്നും അകലംപാലിയ്ക്കുന്നത് പോലെ തോന്നി. പ്രത്യേകിച്ചും എന്നിൽ നിന്ന്. 

                                പന്ത്രണ്ട് വർഷങ്ങക്ക് ശേഷമുള്ള ഈ കണ്ടുമുട്ടൽ എന്തിനു വേണ്ടിയായിരുന്നു? പരസ്പരം സ്നേഹിച്ചു മത്സരിച്ചവർ നേർക്കുനേർ അപരിചിതരെപ്പോലെ. അപരിചിതത്വം പാലിയ്ക്കാൻ എനിയ്ക്ക് കഴിയുമായിരുന്നില്ല. ആ കണ്ണുകളെ നേരിട്ടപ്പോൾ ഞാൻ പുഞ്ചിരിച്ചു. സ്നേഹം ഉറവയായി എന്നിൽ നിന്ന് അവളിലേയ്ക്ക് ഒഴുകുന്നത്‌ പോലെ തോന്നി. ഒപ്പം എന്റെ കണ്ണുകൾ  നനയുകയും  ചെയ്തു. പക്ഷെ അവളുടെ കണ്ണുകളിൽ എന്നെ തിരിച്ചറിഞ്ഞതിന്റെ ഒരു ലാഞ്ചന പോലുമില്ല. "കണ്ണുകൾക്ക്‌ കളവു പറയാൻ കഴിയുമോ". ഞാൻ നെടുവീർപ്പിട്ടു.''വർഷേ '' എന്ന നിന്റെ നീട്ടിയുള്ള വിളിയ്ക്കായി ഞാൻ എത്ര കാതോർത്തു. ഈ നീണ്ടു പോയ വർഷങ്ങൾ എന്നെ പോലെ തന്നെ നിന്നിലും  വലിയ മാറ്റങ്ങൾ ഒന്നും വരുത്തിയില്ലല്ല്ലോ മോളെ. കുസൃതി നിറഞ്ഞ മുഖവും പയ്യെ പതുങ്ങിയുള്ള നടത്തവും ഒക്കെയും അതേപടി തന്നെ.  "മോളേ കാത്തൂ... നിന്റെ സ്വന്തം വർഷയാടീ ഇത്. നിനക്ക് മനസ്സിലായില്ലേ? അവളുടെ തോളിൽ അധികാരത്തോടെ ചേർത്തുപിടിച്ചു എന്നിലേക്ക്‌ വലിച്ചപ്പിയ്ക്കുമ്പോഴും നീരസമായിരുന്നു ആ മുഖത്ത്. "ഇതെന്താ ഭ്രാന്തുണ്ടോ? നിങ്ങൾക്ക്  ആള് മാറിക്കാണും. എനിക്കൊരു വർഷയെയും അറിയില്ല. ഞാൻ കാത്തുവുമല്ല. ഓരോന്ന് മനുഷ്യനെ മിനക്കെടുത്താൻ രാവിലെ കെട്ടിയെടുത്തോളും ഉടുത്തൊരുങ്ങി." എന്നെ തട്ടിമാറ്റി തിരിഞ്ഞൊന്നു നോക്കുകപോലും ചെയ്യാതെ അവൾ നടന്നുനീങ്ങുമ്പോഴും ആ നടുക്കത്തിൽ നിന്ന് ഞാൻ വിട്ടുമാറിയിരുന്നില്ല,നെഞ്ചോടുചേർത്തു വെച്ച സൌഹൃദം അവൾ തള്ളിപ്പറഞ്ഞതിലായിരുന്നില്ല അവളുടെ മനസ്സ് ഇത്രയും മരവിച്ചു പോയതിന്റെ ഹേതുവിനെക്കുറി ച്ചോർത്തായിരുന്നു അപ്പോഴും എന്റെ ഹൃദയഞൊറിവുകൾ  നീറിക്കൊണ്ടിരുന്നത്.

അറിയുന്നു സഖീ.. നിന്നാത്മനൊമ്പരമെങ്കിലും-
വിടവുകൾ തീർത്തൊരു വ്യാഴവട്ടവും-
വിഘടിച്ച മനസ്സിൻ അപരിചിതത്വവും-
തളർത്തുന്നുവെന്നെ അനുനിമിഷവും...

സൌഹൃദത്തിന്റെ ചോലമരത്തണലിൽ...വർണവസന്തങ്ങളിൽ നീയെന്നെ കൈപിടിച്ചു നടത്തിയപ്പോഴും.. ഇടനെഞ്ചിലെ ഓരോ നൊമ്പരപ്പൂവും നമ്മൾ പകുത്തെടുത്തപ്പോഴും കാലം ഇത്ര നിഗൂഡമായ ഒരു പ്രഹേളിക നമുക്കായി ഒരുക്കുകയായിരുന്നുവോ? ഉത്തരം കിട്ടാത്ത ഒരു സമസ്യ പോലെ അപരിചിതത്വത്തിന്റെ മുഖപടം നീ എടുത്തണിയുകയായിരുന്നുവോ?

" I was like a strong supporting pillar to you, be it right or wrong, I was favouring you always as my dearest friend not because I loved you so much, but in the heart of my hearts, i was undoubtedly a part of you.

നീ എന്നെങ്കിലും അറിഞ്ഞിരുന്നുവോ അത്. സൌഹൃദത്തിന്റെ നേരും പവിത്രതയും തെളിയിയ്ക്കാൻ ഒരഗ്നിശുദ്ധിയ്ക്കും നിന്നെ വിട്ടു കൊടുക്കാതെ ഒരു കുത്തുവാക്കുകൾക്കും നിന്നെ മുറിവേൽപ്പിയ്ക്കാനാ കാതെ സ്നേഹത്തിന്റെ തൂവൽകൊട്ടാരത്തിൽ ഒപ്പം നിന്നെ നിർത്തിക്കൊണ്ട് ഞാൻ ഒന്ന് ചോദിച്ചോട്ടെ? കാത്തു... ആരായിരുന്നു നീയെനിയ്ക്കെന്നും?" "വർഷേ... നീ ഇപ്പോഴും കാര്യത്തിന്റെ fundas അറിയാതെയാ സംസാരിയ്ക്കുന്നത്. എന്നും ഓരോ show-stopper ചോദ്യങ്ങളുമായി വന്നോളും കീറാമുട്ടിയായി. എന്നെ desp ആക്കാതെ ഒന്ന് പോയേ. മംഗ്ലീഷ് ഇടകലർത്തിയുള്ള അവളുടെ കൊഞ്ചിക്കുഴഞ്ഞുള്ള വാക്കുകൾ  അപ്പോഴും എന്റെ ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു കഴിഞ്ഞ കാലത്തിന്റെ ഒളിമങ്ങാത്ത അതെ പ്രഭാവത്തോട് കൂടി തന്നെ...
(നിനക്കായുള്ള അകമഴിഞ്ഞ സ്നേഹം ഇന്നും അതെ പടി എന്റെ നെഞ്ചിലുണ്ട്. നീയതറിയുന്നുണ്ടെന്നും എനിക്കറിയാം.. അതുകൊണ്ടല്ലേ പിന്നീടുള്ള പല കണ്ടുമുട്ടലുകളിലും നേർക്ക്‌ നേരെയുള്ള ഒരു നോട്ടം പോലും നീ ഒഴിവാക്കിയത്.) 

12 comments:

  1. പ്രിയപ്പെട്ട ആശ,

    ലളിതമായും വൈകാരികമായ ഭാവങ്ങളുടെ തെളിമ കളയാതെയും നന്നായി എഴുതി.
    അവളുടെ മനസ്സ് ഇത്രയും മരവിച്ചു പോയതിന്റെ ഹേതു എന്താണെന്ന് പറഞ്ഞില്ലാലോ?
    ആ ഒരു അപൂര്‍ണത ഉണ്ട് :)

    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  2. വേറൊരു ഫ്രണ്ടിനെ തേടേണ്ട കാലമായി

    ReplyDelete
  3. ഒരു അവ്യക്തത എനിക്കും ഫീല്‍ ചെയ്തു ആശകുട്ടിയേ ..
    രണ്ട് വര്‍ഷത്തെ ആത്മബന്ധവും, പിന്നെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കണ്ടു മുട്ടലും ..
    എനിക്ക് തൊന്നുന്നത് , പിരിയാന്‍ കഴിയാത്ത രണ്ട് മനസ്സുകളില്‍
    പൊടുന്നനേ വന്നു വീണ മാറ്റത്തില്‍ വേവു പൂണ്ടതാകാം ഈ വരികളെന്ന് ..
    ഇടക്കുള്ള വേവുപഥങ്ങള്‍ അതൊര്‍മ്മപെടുത്തുന്നു ..
    അല്ലെങ്കില്‍ ഹേതുവെന്നത് മറയപെടുന്നുണ്ട് , അല്ലെങ്കില്‍ എഴുത്തില്‍
    അതു ഒളിച്ച് വയ്ക്കുന്നുണ്ട് കേട്ടൊ ആശകുട്ടി .. സ്നേഹം ആശേ ..!

    ReplyDelete
  4. പ്രിയപ്പെട്ട ആശ ,

    എല്ലാ കാരണങ്ങളും അറിയണമെന്നില്ല . അറിയാൻ കഴിഞ്ഞെങ്കിൽ എഴുതുമായിരുന്നു ,അല്ലെ?

    സസ്നേഹം,

    അനു

    ReplyDelete
  5. തലയ്ക്ക്‌ അസുഖമായിട്ടാ ഇപ്പൊ ഇത്‌ വായിക്കാന്‍ ശ്രമിയ്ക്കുന്നെ…
    പോട്ടെ..
    എന്തായാലും മാനേജ്‌ ചെയ്യാം….

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. സൌഹൃദം എന്നാ പ്രതിക്ഷ പറയുവാൻ ഒരുപാട് ഉണ്ട് . ഒരു പക്ഷേ ! ഓർക്കുവാൻ ഒരു സ്നേഹം ....

    ReplyDelete
  8. ആശ ...ഇതു വായിച്ചപ്പോൾ ഒരുപാട് കാര്യങ്ങൾ മനസ്സിൽ നിറഞ്ഞു ...പലപ്പോഴും മറ്റുള്ളവരോട് നമുക്കുള്ള സൌഹൃദം അത് പോലെ തിരിച്ചു കിട്ടണമെന്നില്ല . അത് എനിക്ക് മനസിലാക്കി തന്നതും ഒരു സൌഹൃദം തന്നെയാണ് :-)

    ReplyDelete
  9. ആരായിരുന്നു നീയെനിയ്ക്കെന്നും?"

    ReplyDelete
  10. നന്നായിട്ടുണ്ട് ............

    ReplyDelete
  11. നന്നായിട്ടുണ്ട് ............

    ReplyDelete
  12. നന്നായിട്ടുണ്ട്

    ReplyDelete