Saturday, May 3, 2014

ജന്മങ്ങൾ കോർക്കുന്ന ചെമ്പകവാസം

ഏകാന്തതയുടെ ചുരുൾനിവരുമൊരു-
മുഴുനീള കംബളത്തിനുള്ളിൽ ഞാൻ-
നനവാർന്നൊരെൻ വിരൽത്തുമ്പി-
ലൊളിപ്പിച്ച വിസ്മ്രിതിശീലുകൾ തേടവേ...

പെയ്തുതോർന്നൊരു മഴപ്പാട്ടിൻ നിറവ്-
ഒരു പൂവിതൾ ചൊരിയും സായൂജ്യമായി-
ഇടനെഞ്ചിൽ ഇടയ്ക്കിടെ ഒളിവീശവേ-
കരളിൽ പനിനീരായി നിറയവേ...

ചെമ്പകവാസത്തിൽ ജന്മങ്ങൾ കോർക്കുമ്പോൾ-
ആയിരം മിഴിവുമായി അകതാരിൻ-
അരികുപറ്റി കുളിരലയായ് നീ -
എന്നോട് സ്വകാര്യം പറയുന്നു...

പഴിചാരുമീ നുറുങ്ങുസൂര്യനും-
മനസ്സ് ചേക്കേറും സ്നേഹച്ചോടും
നെഞ്ചേറ്റുമൊരു മഴക്കാടും
നീയായി പിന്നെ എന്നിലേക്ക്‌ .

നിറനിലാവിൻ താരാട്ടേറ്റ്...
കുളിർമഞ്ഞിൻ ചിറകിൽ...
നീയാം നിനവ് മോഹമായ് പെയ്യുന്നു...
ഞെട്ടറ്റു വീഴാതെ... അടരാതെ...
മുടിച്ചാർത്തിൽ വിരിയുന്ന-
സ്നേഹസുഗന്ധമായ്  മൂടുന്നു പതിയെ...

ഒരുമിച്ചു മഴ കണ്ട ഇടനാഴിയിൽ-
മൌനം മുറിയുമൊരു സ്വരചെപ്പിലെ-
ഈണങ്ങൾ തോരാത്ത മൂവന്തിപ്പക്ഷിയായ്
പടികടന്നെത്തുന്ന ഋതുരാഗമേ...

മയിൽപീലിക്കാട്ടിലെ സ്മ്രിതിയിഴക്കൂട്ടിൽ-
ഹൃദയം പൂക്കുന്ന നീരാമ്പൽച്ചന്തമായി-
നീഹാരമേഘത്തിൻ കഥ പറഞ്ഞ്-
ഒരു മഴക്കാലം വീണ്ടും കടംതരുമോ?

പാര്‍വ്വണം ചോപ്പിച്ച കടലെന്നിലിളകുമ്പോ-
മിഴിയിതൾ തൂവാതെ... ചാരുത ചോരാതെ-
ആവണിത്തെന്നലായി നീ അണയില്ലേ?
പ്രിയഗാനം മൂളാൻ... നീ വരില്ലേ? 

10 comments:

  1. നന്നായിട്ടുണ്ട്.. ഇനിയും എഴുതു..
    ആശംസകൾ !

    ReplyDelete
    Replies
    1. വായനക്കും ആശംസകൾക്കും നന്ദി ഗിരീഷേ...

      Delete
  2. നന്നായിട്ടുണ്ട് ആശാ... ആശംസകള്‍...

    ReplyDelete
    Replies
    1. ഈ സ്നേഹാശംസകൾക്ക് നന്ദിയും കടപ്പാടും നിത്യേ ...

      Delete
  3. Replies
    1. ഈ ആത്മാർഥമായ പ്രോത്സാഹനത്തിന് സ്നേഹം റാംജിയെട്ടാ...

      Delete
  4. ഓരോ മഴയും ഒരോർമ്മ ചെപ്പാണ്....
    പ്രണയത്തിന്റെ തിരുശേഷിപ്പുകൾ....
    ഓർമ്മകൾ വിഷാദo പൊഴിക്കുന്ന സന്ധ്യയും,
    മഴയിൽ മനസ്സ് മുറിയുന്ന പകലുകളും
    ബാക്കി വെച്ചിട്ടെങ്ങോട്ടാണ്- നീ
    മാഞ്ഞു പോകുന്നത്.

    ReplyDelete
    Replies
    1. :) " ഓർമ്മകൾ വിഷാദo പൊഴിക്കുന്ന സന്ധ്യയും,
      മഴയിൽ മനസ്സ് മുറിയുന്ന പകലുകളും
      ബാക്കി വെച്ചിട്ടെങ്ങോട്ടാണ്- നീ
      മാഞ്ഞു പോകുന്നത്."
      ഈ വരികൾ ഇഷ്ടമായി കന്മഷി....
      ഓരോ മഴയും മനസ്സിൽ അത് പോലെ തന്നെ ഞാൻ നിറച്ചു വെക്കാറുണ്ട്... ഒരു തുള്ളി പോലും കളയാതെ.....മുറിയുന്ന മനസിന് സാന്ത്വനമാണ് എനിക്ക് മഴ... ആ മഴ ഉള്ളിടത്തോളം ഞാൻ എവിടെ മാഞ്ഞു പോകാൻ.?? :)

      Delete
  5. മയിൽപീലിക്കാട്ടിലെ സ്മ്രിതിയിഴക്കൂട്ടിൽ-
    ഹൃദയം പൂക്കുന്ന നീരാമ്പൽച്ചന്തമായി-
    നീഹാരമേഘത്തിൻ കഥ പറഞ്ഞ്-
    ഒരു മഴക്കാലം വീണ്ടും കടംതരുമോ?

    നന്നായി എഴുതി
    ആശംസകള്‍

    ReplyDelete
    Replies
    1. വായനക്കും ആശംസകൾക്കും ഒത്തിരി സ്നേഹം ഗോപാ

      Delete