Wednesday, September 17, 2014

കാവുകൾ

അന്നൊരു  പകൽവെയിലിൽ-
നീയാം ഹൃദയം മുറിഞ്ഞതും-
പതിതയായതും കനവല്ല കണ്ണേ...

സ്നേഹത്തിൻ പൊരുളുകൾ-
പകർന്ന മഴക്കാടുകൾവർ പണ്ടേ... 
ആത്മാവിൻ മേടുകളിൽ
കൂടുകൂട്ടിയ വനജ്യോത്സ്നകളവർ...
നൊമ്പരങ്ങൾ പെയ്തിറങ്ങിയ-
മനസ്സുകൾക്കാരോമലാം കാവുകളായ്...
കടംകൊണ്ട സ്വപ്നങ്ങൾക്ക്-
കാവൽവിളക്കേന്തും പോരാളികളായ്...
തല്ലിക്കൊഴിച്ചവർക്കനുനിമിഷവും-
വാൽസല്യത്തിൻ ജനനിയായവർ...
എങ്കിലും മൗനഗീതങ്ങളിലൊടുങ്ങിയ-
നിന്റെ പ്രാണൻ കാക്കാനിന്നാരുണ്ട്?

5 comments:

  1. കാവലിനായ് ആരുണ്ട്!

    ReplyDelete
  2. ഇതുപോലെ ചിന്തകൾ ഉണരുന്ന മനസ്സുകൾ മതി കാക്കുവാൻ..
    നലല ചിന്തക്ക് ആശംസകൾ !

    ReplyDelete
  3. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete