Saturday, August 15, 2015

ഈ സ്വാതന്ത്ര്യദിനത്തിലെങ്കിലും സ്ത്രീ സ്വതന്ത്രയാണോ?



"സ്ത്രീ ഇന്നും സ്വതന്ത്രയാണോ? അവൾക്ക് അവളുടെ പുരുഷനിൽ നിന്ന് പോലും മാന്യത ലഭിയ്ക്കുന്നുണ്ടോ?" അമ്മയുടെ പഴയ പുസ്തകങ്ങൾക്കിടയിൽ നിന്ന് ഈ ഡയറി കണ്ടെടുത്തപ്പോൾ ഈ താളുകൾ വായിച്ചപ്പോൾ കൌതുകവും സ്നേഹവും  കര കവിഞ്ഞത് പോലെ തോന്നി. ആ ചിന്താശകലങ്ങളെ.. ആ വിരൽസ്പർശമേറ്റ താളുകളെ ഇവിടെ ചേർക്കുന്നു. ചിത്രങ്ങളിൽ നിന്ന് വായിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ആ വാക്കുകളെ അത് പോലെ തന്നെ ഞാൻ ഇവിടെ പുനരാവിഷ്കരിച്ചിട്ടുണ്ട്... ഒരു 'new generation effect'-ഉം ഈ കാര്യത്തിൽ മാത്രം സംഭവിയ്ക്കുന്നില്ല. പൂർത്തിയാകാതെ ബാക്കി വച്ച ആ ചിന്താശകലങ്ങൾ നിങ്ങൾക്കായ് അമ്മയുടെ ഓർമയ്ക്ക് മുന്നിൽ നിറകണ്ണുകളോടെ സമർപ്പിയ്ക്കുന്നു...കാലം മായ്ക്കാത്ത അക്ഷരങ്ങളുടെ തീവ്രതയും നോവും ഞാൻ അറിയുന്നു ഈ താളുകളിലൂടെ.. 32 വർഷത്തോളം ഞാൻ കാണാതെ പോയ നിധിശേഖരം. ..   No words... Miss u so much dear...   







" മാനവസംസ്കാരത്തിന്റെ തുടക്കത്തിലെവിടെയോ  മനുഷ്യന് വീണു കിട്ടിയ പ്രസ്ഥാനമാണ്  'വിവാഹം'. പുതിയ തലമുറയുടെ ഭദ്രത ഉറപ്പാക്കുന്ന കുടുംബ പ്രസ്ഥാനത്തിന്റെ അടിത്തറ. അവിടെ സ്ത്രീയും പുരുഷനും തുല്യ പങ്കാളികളായി. ആ പങ്കാളിത്തം സ്ത്രീയെ കൂടുതൽ സ്വതന്ത്രയാക്കി. അച്ഛനാകാൻ ഒരു പുരുഷനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം. അത് അവൾക്ക് മാന്യത നല്കി. പുതിയ തലമുറയുടെ അമ്മയാകാനുള്ള അവകാശത്തിന്റെ മാന്യത.

                                                                             കാലങ്ങൾ പിന്നിട്ടു. പുരുഷമേധാവിത്വം പല ജീവിത മേഖലകളെയും കീഴടക്കിയപ്പോൾ ഈ മാന്യതയ്ക്ക് മങ്ങലേറ്റു. അതോടൊപ്പം സ്ത്രീധനത്തിന്റെയും  ആചാരാനുഷ്ടാനങ്ങളുടെയും കുടുംബമഹിമയുടെയും  ബന്ധങ്ങൾ കൂടി വന്നപ്പോൾ  സ്ഥിതി ഏറെ വഷളായി. സ്ത്രീ പുരുഷന് അടിമയാണെന്നും മക്കളെ പ്രസവിയ്ക്കാനുള്ള ഒരു യന്ത്രമാണെന്നും കണക്കാക്കപ്പെട്ടു. ഉദ്യോഗസ്ഥകളായ സ്ത്രീകളാണെങ്കിൽ ഇതിൽ നിന്ന് കുറച്ചു വ്യത്യസ്തരാണ്. കാരണം അവർ അധ്വാനിയ്ക്കുന്നു. അതിന്റെ ഫലമായി അല്ലലില്ലാതെ ജീവിയ്ക്കാൻ കഴിയുന്നു. കറവപ്പശുക്കളെപ്പോലെ അവരെ മുതലെടുക്കാം.പുരുഷനോടൊപ്പം വിദ്യാഭ്യാസവും ശമ്പളവും അവൾ പറ്റുന്നു.എങ്കിലും സ്ത്രീ ഇന്നും മാനിയ്ക്കപ്പെടുന്നില്ല. അവൾ അര്ഹിയ്ക്കുന്ന മാന്യത അവൾക്കു കിട്ടുന്നില്ല. എന്നും അവൾ പുരുഷന്റെ അടിമയാകുന്നു. ഈ സ്ഥിതി .മാറിയേ തീരൂ.           'ന സ്ത്രീ സ്വാതന്ത്ര്യമർഹതി' എന്ന വാക്കുകളുടെ പ്രേരണയാണോ?  പ്രത്യേകിച്ചും ഉദ്യോഗസ്ഥ കളല്ലാത്ത വീട്ടമ്മമാരുടെ കാര്യമാണ് ഏറെ കഷ്ടം. അവൾ ഒരു നല്ല വീട്ടമ്മ ചമയണം.വീട്ടുകാർക്കും അയലത്തുകാർക്കും നല്ല അഭിപ്രായം പറയാൻ ഇടയാക്കണം. പക്ഷെ അവളുടെ ഉള്ളിന്റെ ഉള്ളിൽ എന്താണെന്ന് ആരും അറിയുന്നില്ല. അവളുടെ ആശകളെയോ ഭാവനകളെയോ പ്രോൽസാഹിപ്പിക്കാനോ  പോയിട്ട് ഒന്നറിയുവാനോ ഇന്നത്തെ തലമുറക്കാർ ശ്രമിയ്ക്കുന്നില്ല. അതാണ്‌ അവളോട്‌ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത. അടുക്കളയുടെ നാല് ചുവരുകൾക്കുള്ളിൽ അവളുടെ ജീവിതം തളച്ചിടപ്പെടുന്നു. ...."   

5 comments:

  1. Ningalude chirakukalkku sakthi pakruvaanum allenkil ava arinju kalayuvaanum ningalkku maamthrame saadhikku. Kuttangal kandethunathinu pakaram Swntham chirakukalude sakthi kandethu..

    Ammayude aksharangalkku pranaamam.

    ReplyDelete
  2. മാതാപിതാക്കളുടെ എഴുത്തുകള്‍ വര്‍ഷങ്ങള്‍ക്ക് ശെഷം കിട്ടുമ്പോഴുള്ള അനുഭൂതി എനിക്കറിയാം. എന്റെ അച്ഛന്റെ ഒരു കവിതാപ്പുസ്തകം 50 വര്‍ഷങ്ങള്‍ക്ക് ശേഷം എനിക്ക് കിട്ടിയത് 2014-ലാണ്. ഒരു അതെല്ലാം സ്കാന്‍ ചെയ്ത് സീ.ഡിയില്‍ ആക്കിയ ശേഷം ഒറിജിനല്‍ വീട്ടിലെ ഷോകേസില്‍ വച്ചു

    ReplyDelete
  3. അമ്മ ചിന്തകളില്‍, വ്യക്തിത്വത്തില്‍ ശക്തയായിരുന്നു .....
    പ്രണാമം....

    ReplyDelete
  4. 10,000 വര്‍ഷങ്ങളായുള്ള അടിമത്തം.
    https://mljagadees.wordpress.com/2012/01/17/gender-equality/

    ReplyDelete