Thursday, September 19, 2024

കടൽകാഴ്ച

നീയുമൊത്ത് ഒരു കടൽ കാണണം

ഒരു സായംസന്ധ്യയുടെ കുളിരഴകിൽ 

മനസ്സ് കുറുമൊഴികളുടെ മണിത്തുമ്പിയായ് 

സ്‌മൃതിയലകളുടെ പിൻവിളികൾക്ക് കാതോർക്കണം 


പിച്ചക പൂമണമിറ്റുമാ കനവിൽ 

എന്നിൽ നിറവസന്തമായ് പെയ്ത്  

മുട്ടിവിളിക്കുന്ന മിഴിവുറ്റ കാമനകൾക്ക് 

നിന്റെ  പ്രണയസ്പർശമേൽക്കണം…


കുപ്പിവള കിലുക്കത്തിൽ ഒളിപ്പിച്ച തൃഷ്ണകളെ 

നിന്റെ പൂമിഴിത്തുമ്പിൽ ചാലിച്ച് 

അഴകൂറുമാ സുസ്‌മിതവദനത്തിൽ

മുഖം ചേർത്ത് വച്ച് 

ആ വശ്യഗന്ധത്തിൽ 

അലിഞ്ഞു ചേരണം  

No comments:

Post a Comment