ഇഷ്ടമാണെനിയ്ക്കെന്നും...
ഇളകിമറിയുന്ന തിരമാലകളിലേയ്ക്ക് താദാത്മ്യം പ്രാപിക്കാന്‍-
ആ അലകളില്‍ എന്റെ നിഴല്‍ച്ചിത്രങ്ങള്‍ തിരയാന്‍...
പ്രഭ ചൊരിയുന്ന ഒറ്റ നക്ഷത്രത്തിന്‍ കൂട്ടില്‍-
ഹൃദയം നുറുങ്ങുന്ന നൊമ്പരങ്ങള്‍ പാടെ മറക്കാന്‍...
നുള്ളിനോവിയ്ക്കാത്ത സ്വപ്നങ്ങളുടെ വിരിമാറില്‍-
നീറുന്ന ഇന്നലെകളെ വകഞ്ഞു മാറ്റാന്‍....
മനസ്സിന്‍ പീലിക്കാവുകളില്‍ കൂടുകൂട്ടിയ കാര്‍മേഘങ്ങളെ കുടിയിറക്കി-
ഇനിയും പെയ്യാത്ത മഴയോട് സ്വയം പരിഭവിയ്ക്കാന്‍...
ഇഷ്ടമാണെനിയ്ക്കെന്നും...
ഒടുവില്‍ എനിയ്ക്കായി മാത്രം പെയ്യുന്ന മഴയെ പുണര്‍ന്ന്‍ ...
കാത് രണ്ടുമടച്ച് ആ ഇരമ്പലില്‍ അലിഞ്ഞു ചേരാന്‍...
വിജനമാം ആ രാവില്‍ മഴപ്പൊട്ടുകളുടെ വലയത്തില്‍-
തുളുമ്പുന്ന സ്നേഹത്തിന്‍ കുളിരില്‍... എല്ലാം മറന്നിരിയ്ക്കാന്‍...
ഇളകിമറിയുന്ന തിരമാലകളിലേയ്ക്ക് താദാത്മ്യം പ്രാപിക്കാന്‍-
ആ അലകളില്‍ എന്റെ നിഴല്‍ച്ചിത്രങ്ങള്‍ തിരയാന്‍...
പ്രഭ ചൊരിയുന്ന ഒറ്റ നക്ഷത്രത്തിന്‍ കൂട്ടില്‍-
ഹൃദയം നുറുങ്ങുന്ന നൊമ്പരങ്ങള്‍ പാടെ മറക്കാന്‍...
നുള്ളിനോവിയ്ക്കാത്ത സ്വപ്നങ്ങളുടെ വിരിമാറില്‍-
നീറുന്ന ഇന്നലെകളെ വകഞ്ഞു മാറ്റാന്‍....
മനസ്സിന്‍ പീലിക്കാവുകളില്‍ കൂടുകൂട്ടിയ കാര്‍മേഘങ്ങളെ കുടിയിറക്കി-
ഇനിയും പെയ്യാത്ത മഴയോട് സ്വയം പരിഭവിയ്ക്കാന്‍...
ഇഷ്ടമാണെനിയ്ക്കെന്നും...
ഒടുവില്‍ എനിയ്ക്കായി മാത്രം പെയ്യുന്ന മഴയെ പുണര്‍ന്ന്‍ ...
കാത് രണ്ടുമടച്ച് ആ ഇരമ്പലില്‍ അലിഞ്ഞു ചേരാന്‍...
വിജനമാം ആ രാവില്‍ മഴപ്പൊട്ടുകളുടെ വലയത്തില്‍-
തുളുമ്പുന്ന സ്നേഹത്തിന്‍ കുളിരില്‍... എല്ലാം മറന്നിരിയ്ക്കാന്‍...
എനിക്കും ഇഷ്ടാ ആഷേ..............
ReplyDeleteഒരുപോലെയുള്ള കൊറേ ഇഷ്ടങ്ങള്‍ അല്ലെ ഉമേ...ഇഷ്ടായി ആദ്യം എത്തിയതില്‍... ഉമയ്ക്കും അച്ചുവിനും ദീപാവലി ആശംസകള്‍ട്ടോ...ശുഭരാത്രി...
Deleteവരികള്‍ ഇഷ്ടായി.
ReplyDeleteസന്തോഷവും സ്നേഹവും രാംജിയേട്ടാ വായനയ്ക്കും നല്ല വാക്കുകള്‍ക്കും... ശുഭരാത്രി...
Deleteഇഷ്ടമാണെനിക്കെന്നും ഇഷ്ടം
ReplyDeleteഅജിത്തേട്ടന്റെ ഈ ഇഷ്ടം എനിക്കും ഇഷ്ടായി...ശുഭരാത്രി...
Deleteതിരയും തിരമാലയും എന്നും പ്രിയപ്പെട്ടത്...ഇപ്പോള്‍ ഈ വരികളും നന്നായിരിക്കുന്നു.
ReplyDeleteബീച്ച് എന്നും എന്റെ ദൌര്‍ബല്യമാട്ടോ... ഈ വായനയ്ക്കും പ്രോത്സാഹനത്തിനു പകരം സ്നേഹവും സൌഹൃദവും..
Deleteആശയുടെ ഇഷ്ടം പോലെയാകട്ടെ,ഒക്കെയും....
ReplyDeleteഅപ്പൊ രമേശേട്ടന് ഈ ഇഷ്ടങ്ങളൊന്നും ഇഷ്ടമല്ലേ??? :( ഈ വായനയ്ക്കും പ്രോത്സാഹനത്തിനും പകരം നന്ദിയും സ്നേഹവും...ശുഭരാത്രി...
Deleteഎനിക്ക് ഇഷ്ടമല്ലാത്തത് നിന്റെ അനിഷ്ടങ്ങള്‍ മാത്രം
ReplyDeleteനന്നായി എഴുതി
ആശംസകള്‍
എന്റെ അനിഷ്ടങ്ങള്‍ നിന്റെയും അനിഷ്ടങ്ങള്‍ ആണെന്ന് എനിക്ക് എന്നും അറിയാല്ലോ ഗോപാ...ഈ വായനയ്ക്കും നല്ല വാക്കുകള്‍ക്കും പകരം സ്നേഹവും സൌഹൃദവും...ശുഭരാത്രി...
Deleteആശാ കവിത ഇഷ്ടായി...
ReplyDeleteഎല്ലാം മറന്നിരിക്കാന്‍ ഇഷ്ടമാണെനിക്കുമെന്നും....
ഇന്നലെകളെ വകഞ്ഞു മാറ്റി.. മഴയുടെ ഇരമ്പലില്‍.... തിരമാലകളോട് താദാത്മ്യം പ്രാപിക്കാന്‍... ഒന്നായലിയാന്‍... ഒന്നിച്ചോഴുകാന്‍...
ഈ വരവും വായനയും ഇഷ്ടായി നിത്യേ.... ഇടയ്ക്ക് നിര്‍ത്തിയിട്ടു പോകാന്‍ ഇനി നോക്കണ്ടാട്ടോ.. ഈ പ്രോത്സാഹനത്തിനും വാക്കുകള്‍ക്കും പകരം സ്നേഹവും കടപ്പാടുംട്ടോ ..ശുഭരാത്രി...
Delete:)
ReplyDeleteഎന്തെ കീയു... നീ ഒന്നും മിണ്ടാതെ പോയി??വായനയ്ക്ക് സന്തോഷംട്ടോ... നിന്റെ മൌനം ഒരായിരം കഥകള്‍ എനിയ്ക്ക് പറഞ്ഞു തരുന്നുണ്ടുട്ടോ.. ശുഭരാത്രി....
Deleteപ്രിയപ്പെട്ട ആശ,
ReplyDeleteഇപ്പളെ കണ്ടുള്ളൂ. ഈ ഇഷ്ടങ്ങളെല്ലാം എനിക്കും ഇഷ്ടമായി. മനോഹരമായ വരികള്‍ക്ക് അഭിനന്ദനങ്ങള്‍.
സ്നേഹത്തോടെ,
ഗിരീഷ്
കുഴപ്പമില്ലാട്ടോ ഗിരീഷെ... ആ ചുവന്ന ആമ്പല്‍പൂവിന്റെ ചിത്രം ഇപ്പോഴും ഉണ്ടല്ലോ അല്ലെ? :) ഈ വായനയ്ക്കും പ്രോത്സാഹനത്തിനും സ്നേഹവും സൌഹൃദവുംട്ടോ... ശുഭരാത്രി...
Delete"എനിയ്ക്കായി മാത്രം പെയ്യുന്ന മഴയെ പുണര്‍ന്ന്‍ ..."
ReplyDeleteഅത് കലക്കി ട്ടാ... അതിനു തരുന്നു ഒരു ആയിരം ലൈക്ക് ...!!!!
ആയിരം ലൈക്കോ??? അതെനിക്കിഷ്ടായി....സന്തോഷവും സ്നേഹവും വിഷ്ണു ഈ വായനയ്ക്കും ലൈക്കിനും...ശുഭരാത്രി...
Deleteമനസ്സിന്‍ പീലിക്കാവുകളില്‍ കൂടുകൂട്ടിയ കാര്‍മേഘങ്ങളെ കുടിയിറക്കി-
ReplyDeleteഇനിയും പെയ്യാത്ത മഴയോട് സ്വയം പരിഭവിയ്ക്കാന്‍...
സ്നേഹത്തിന്റെ പരിഭവങ്ങള്‍ മഴയായി പെയ്യട്ടേ..ആശെ..!!!
നന്നയിരിക്കുന്നു.. ഇഷ്ടായി.. :)
സന്തോഷവും സ്നേഹവും രാജീവേ ഈ നല്ല വാക്കുകള്‍ക്ക്...ശുഭാരാത്രിട്ടോ...
Deleteനല്ല വരികള്‍ ..
ReplyDeleteഅപ്പോള്‍ മരം പോലെയാവും മനസ്സ് മഴയെ സ്വീകരിക്കുക.
സന്തോഷം മുഹമ്മദേട്ടാ ഈ നല്ല വാക്കുകള്‍ക്ക് ... മനസ്സാകുന്ന മരത്തിലെ പീലിക്കാവുകള്‍ വീണ്ടും ആ മഴക്കുളിരില്‍...മരക്കുളിരില്‍ നിറഞ്ഞൊഴുകാന്‍...
Deleteശുഭരാത്രി....
ഈ മഴയില്‍ ഞാനും നനയുന്നു.
ReplyDeleteഈ വരവിനും വായനയ്ക്കും സന്തോഷവും നന്ദിയും Daisy...
Deleteകാതടയ്ക്കാതെ ഇമവെട്ടാതെ കൂരിരിള്‍ ചുരമാന്തും രാവിന്നു തണലില്‍ നിലാവിന്‍റെ സ്പര്‍ശനത്തിനായി നീ കാത്തുനില്‍ക്ക
ReplyDeleteഒടുവില്‍ എനിയ്ക്കായി മാത്രം പെയ്യുന്ന മഴയെ പുണര്‍ന്ന്‍ ...
ReplyDeleteകാത് രണ്ടുമടച്ച് ആ ഇരമ്പലില്‍ അലിഞ്ഞു ചേരാന്‍...
വിജനമാം ആ രാവില്‍ മഴപ്പൊട്ടുകളുടെ വലയത്തില്‍-
തുളുമ്പുന്ന സ്നേഹത്തിന്‍ കുളിരില്‍... എല്ലാം മറന്നിരിയ്ക്കാന്‍..