Wednesday, November 14, 2012

നമ്മുടെ സൌഹൃദം



നീയണിയാന്‍ കൊതിച്ച കാല്‍ച്ചിലങ്കകള്‍...
വിരല്‍തൊടാന്‍ വെമ്പിയ വയലിന്‍തന്ത്രികള്‍...
നമ്മുടെ ആത്മബന്ധത്തിന്‍ അടയാള മോതിരം...
പറയട്ടെ നിനക്കിതിലും പ്രിയമേറിയത്?


നീ മോഹിച്ച... നിന്നെ മോഹിപ്പിച്ച ആ മഴക്കാലം...
അവിടെ നീ പ്രണയിച്ച ഓടല്‍വള്ളികളില്‍ തീര്‍ത്ത ഒരു കുടില്‍...
മദിപ്പിക്കും ചെമ്പകപ്പൂമണം പടര്‍ത്തുന്ന നീയാം കാറ്റ്...
അതില്‍ പാറിപ്പറക്കുന്ന നിന്റെ ജീവനാം അപ്പൂപ്പന്‍ താടികള്‍...
തല ചായ്ക്കാന്‍ ഒരായിരം കഥകളുടെ വസന്തം വിരിയിച്ച ഇടനെഞ്ച്...
പിന്നെ നീ കൊതിച്ച പരിരംഭണത്തിന്റെ ഇളം ചൂടും...
ആ പറുദീസയില്‍ രാജകുമാരിയായ് നീയും..
മധുരമായ് ഈ സൌഹൃദത്തിന്‍ ഓര്‍മയും...

47 comments:

  1. എന്റെ ഉറ്റ സ്നേഹിതയായ രമ്യക്കായ് ഈ പോസ്റ്റ്‌ .....

    ReplyDelete
  2. ചിലങ്കകളെക്കാള്‍ , വയലിന്‍ തന്ത്രികളെക്കാള്‍ പ്രിയമേറിയതാകാം ഈ പറഞ്ഞ പറുദീസയിലെ സ്വപ്‌നങ്ങള്‍ .

    പക്ഷെ, ആത്മബന്ധത്തിന്‍ അടയാളത്തെക്കാള്‍ പ്രിയമാകുമോ അതെല്ലാം?

    (ഇന്ന് അടികൂടിയിട്ടേ ഞാന്‍ പോകുന്നുള്ളൂ...)

    ReplyDelete
    Replies
    1. ആത്മബന്ധത്തിന്‍ അടയാള മോതിരത്തെക്കാള്‍ പ്രിയമേറുന്ന ഒരു പ്രണയം ഒന്നോര്‍ത്തു നോക്കിക്കേ...കണ്ടു നോക്കിക്കേ...ഞാനും ആ ഭാവനയുടെ ഹാങ്ങ്‌ഓവറിലാ...അടി കൂടുന്നത് നിര്‍ത്തിട്ടോ വിഷ്ണു...ശുഭാരാത്രിട്ടോ...

      Delete
  3. സ്നേഹം നിറഞ്ഞ വാക്കും വരികളും മനസ്സും, പ്രിയ സ്നേഹിതയ്ക്ക് നല്‍കിയതില്‍ സന്തോഷം.. നന്നായിട്ടുണ്ട് ഈ സമ്മാനം.. എന്നും എന്നുമെന്നും നല്‍കുക, നേടുക, നിലനിര്‍ത്തുക... മനസ്സ് കൊണ്ടടുത്തവര്‍, ദുഃഖങ്ങളില്‍ ആശ്വാസം പകരുന്നവര്‍... കൈവിടാതിരിക്കുക.. അറിയാതെ പോലും നോവിക്കാതിരിക്കുക...

    ReplyDelete
    Replies
    1. സന്തോഷം നിത്യേ ഈ മനസ്സ് നിറഞ്ഞുള്ള വാക്കുകള്‍ക്ക് ...ഒരിക്കലും കൈവിടാതെ ഈ സൌഹൃദം എന്നെന്നും ചേര്‍ത്ത് വെക്കണം എനിയ്ക്ക്....... ശുഭരാത്രി...

      Delete
  4. പ്രിയപ്പെട്ട ആശ,
    വളരെ മനോഹരമായി ഈ സൗഹൃദ സമ്മാനം.മദിപ്പിക്കുന്ന ചെമ്പകപ്പൂമണം പടര്‍ത്തുന്ന ഈ സൗഹൃദത്തിന്റെ ഇളംകാറ്റ് മനസ്സില്‍ എന്നും സന്തോഷം നിറക്കട്ടെ. ജീവിതം എന്നും മനോഹരമാകട്ടെ. തിരിച്ചും കൊടുക്കുക ഒരുപാട് സ്നേഹം. അഭിനന്ദനങ്ങള്‍ ആശ.

    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. സന്തോഷവും സ്നേഹവും ഗിരീഷെ ഈ വായനയ്ക്കും പ്രോത്സാഹനത്തിനും... ശുഭരാത്രി...

      Delete
  5. രേഖപ്പെടുത്തി ആ അടയാളങ്ങൾ

    ReplyDelete
    Replies
    1. രേഖപ്പെടുത്തിയ ആ അടയാളങ്ങള്‍ മനസ്സില്‍ മായാത്ത ഒരോര്‍മ്മയായി അങ്ങനെ നില്‍ക്കട്ടെട്ടോ ഷാജു...സന്തോഷവും സൌഹൃദവും ഈ വാക്കുകള്‍ക്ക്...

      Delete
  6. Replies
    1. സന്തോഷവും സ്നേഹവും സലീമേ..ഈ വരവിനും നല്ല വാക്കുകള്‍ക്കും... ശുഭരാത്രി....

      Delete
  7. ആശയുടെ രമ്യയായ വരികള്‍ക്കും സൌഹ്യദത്തിനും ആശംസകള്‍.

    ReplyDelete
    Replies
    1. രമ്യയില്‍ ചാലിച്ച ഈ വരികള്‍ വായിച്ചതിനും ആശംസകള്‍ക്കും പകരം സ്നേഹവും സൌഹൃദവും കാത്തീ...ശുഭരാത്രി...

      Delete
  8. ആത്മ ബന്ധങ്ങളുടെ
    അടയാള മോതിരത്തെക്കാള്‍-
    പ്രിയമേറിയത് ഒന്നും തന്നെയില്ല ആഷ...

    സൗഹൃദത്തിന്റെ ഓര്‍മ്മകളുടെ-
    പെരുമഴക്കാലത്തെക്കാള്‍
    പ്രിയമേറിയതെന്താണ് ?
    ഒന്നും തന്നെയില്ല...
    കാറ്റ് മദിപ്പിക്കുന്ന ഗന്ധം
    തരുന്നതും
    മഴ മോഹിപ്പിക്കുന്നതും
    മനസ്സ് ഉന്മധിക്കുമ്പോള്‍ മാത്രമാണ്.
    ആത്മ ബന്ധത്തിന്റെ
    ചേരുവകളില്ലാതെ
    മനസ് ഉന്മധിക്കുകയുമില്ല.

    ReplyDelete
    Replies
    1. ഈ ആത്മബന്ധങ്ങളുടെ ചേരുവയില്‍... തണലില്‍... നെയ്തെടുക്കുന്ന പ്രണയത്തിനെ ഒന്ന് മനസ്സില്‍ കണ്ടു നോക്കിയതാട്ടോ കണ്മഷി.. .ഉള്ളില്‍ അറിയാം അവള്‍ക്കു എന്നും പ്രിയം ഈ സൌഹൃദം എന്ന്.. .പിന്നെ രമ്യയുടെ ഇന്നലെ കഴിഞ്ഞ ജന്മദിനത്തിനായ് അവള്‍ പ്രണയിയ്ക്കുന്ന ഓടല്‍വള്ളികളില്‍ തീര്‍ത്ത ഒരു സ്നേഹസമ്മാനം കൊടുക്കാനുള്ള ഒരു മോഹം ... അവളെ അമ്പരപ്പിയ്ക്കാന്‍...ചൊടിപ്പിയ്ക്കാന്‍... അതത്രേ ഇത്... ഒത്തിരി സന്തോഷം കവിത ഇത്രയും വിശകലനം ചെയ്തു വായിച്ചതില്‍... ശുഭരാത്രി..

      Delete
    2. ഓടല്‍ വള്ളികളില്‍
      ഊഞ്ഞാലാടി നിങ്ങളുടെ
      സൗഹൃദം പൂത്തു തളിര്‍ത്ത്
      ചെമ്പക പൂവിന്റെ മദിപ്പിക്കുന്ന സുഗന്ധം
      പരത്തട്ടെ...

      Delete
  9. Good. വളരെ നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. സ്നേഹവും സൌഹൃദവും നവീന്‍ ഈ വായനയ്ക്കും നല്ല വാക്കുകള്‍ക്കും.. ശുഭരാത്രി...

      Delete
  10. നന്നായിരിക്കുന്നു..ആശംസകള്‍.

    ReplyDelete
    Replies
    1. വായനയ്ക്കും നല്ല വാക്കുകള്‍ക്കും പകരം സ്നേഹം രാജീവേ..ശുഭരാത്രി....

      Delete
  11. പ്രിയ സ്നേഹിതക്ക്‌ നല്‍കാന്‍ മനോഹരമായൊരു സ്നേഹ കാവ്യത്തെക്കാള്‍ വലുതായെന്തുണ്ട് ..... ആശംസകള്‍ ആശ ചേച്ചീ :)

    ReplyDelete
    Replies
    1. സന്തോഷവും സ്നേഹവും ശലീറെ ഈ വരവിനും അഭിപ്രായത്തിനും... ശുഭാരാത്രിട്ടോ...

      Delete
  12. നല്ല വരികള്‍
    എങ്കിലും സൗഹൃദം ഇത്രയ്ക്ക് കാട് കയറരുത് ആഷ...
    അതിനു മുല്ലപ്പൂ പോലെ നറുമണം മാത്രം മതി

    ReplyDelete
    Replies
    1. ഈ സൌഹൃദത്തിന്റെ കാട് എനിയ്ക്ക് എന്നും ഇഷ്ടം... ആ കാട്ടിലെ കുഞ്ഞിളം പൂവായി നറുമണം പരത്തുന്ന എന്റെ സഖി ഉള്ളപ്പോള്‍ എനിയ്ക്ക് ഈ കാടും ഏറെ പ്രിയംകരം ....
      ഈ വായനയ്ക്ക് പകരം നന്ദിയും കടപ്പാടും കണക്കൂരേട്ടാ.... ശുഭരാത്രി....

      Delete
  13. This comment has been removed by the author.

    ReplyDelete
  14. നന്നായിട്ടുണ്ട്.....ആശംസകള്‍....

    നവാസ് ദുബായ്

    ReplyDelete
    Replies
    1. ഈ വായനയ്ക്കും പ്രോത്സാഹനത്തിനും പകരം നന്ദിയും കടപ്പാടും നവാസിക്കാ...ശുഭരാത്രി...

      Delete
  15. അടുത്ത പോസ്റ്റ്‌ എനിക്ക് വേണ്ടി ആയിക്കോട്ടെ .
    എനിക്കാദ്യത്തെ നാല് വരിയാ ഏറ്റോം ഇഷ്ടായെ.

    ReplyDelete
    Replies
    1. ഇഷ്ടായി എന്റെ ഉമേ ഈ വരവും... വായനയും... പ്രോത്സാഹനവും... ഉമക്കുട്ടിയെ കുറിച്ച് ഞാന്‍ പോസ്റ്റു ഇടാം.എപ്പോള്‍ എന്ന് മാത്രം ചോദിക്കരുത് :) പിന്നെയുള്ള നാല് വരി അപ്പൊ കൊള്ളുല്ലേ? :( ശുഭാരാത്രിട്ടോ ഉമയ്ക്കും...ഉമയുടെ അച്ചൂനും...

      Delete
  16. സ്നേഹാശംസകള്‍
    ആശയ്ക്കും സ്നേഹിതയ്ക്കും

    ReplyDelete
    Replies
    1. സന്തോഷവും കടപ്പാടും അജിത്തേട്ടാ ഈ വായനയ്ക്കും ആശംസകള്‍ക്കും... ശുഭാരാത്രിട്ടോ....

      Delete
  17. ചില സൌഹൃദങ്ങള്‍ നമ്മള്‍ ജനിക്കുമ്പോഴേ നമുക്കായ് പിറന്നവയാണ്. ഏതോ ജന്മാന്തര ബന്ധങ്ങളില്‍ നിന്നും കടന്നുവന്നവ..
    പക്ഷേ നാമറിയാതെ വള൪ന്ന അവ പെട്ടെന്നൊരു നിമിഷമാകും നമുക്ക് മുന്നില്‍ പൂത്തുലഞ്ഞു നില്ക്കുക..ആദ്യ നിമിഷത്തിലേ ഇത്രമേല്‍ വള൪ന്നതെന്തേ എന്നമ്പരിപ്പിച്ചുകൊണ്ട്..പിന്നെ, പണ്ടെങ്ങോ നമ്മുടെ കൂടെതന്നെ ഉണ്ടായിരുന്നല്ലോ എന്നോ൪മ്മിപ്പിച്ച്..
    കോളേജിലെ ഇടനാഴിയിലെ തൂണുകള്‍ക്കിടയില്‍നിന്നും നീയെ൯റെ മുമ്പിലെത്തിയതും അങ്ങനെയായിരുന്നല്ലോ..പിന്നെ സൌഹൃദം നിശബ്ദമായ് നമ്മിലേക്ക് ഒഴുകിയ നാളുകള്‍..
    പാടിക്കഴിഞ്ഞ ഗസല്‍ ഗീതത്തി൯റെ ഈരടികള്‍ നമ്മില്‍ പ്രതിഫലിച്ചുകൊണ്ടേയിരുന്നു..
    സ്നേഹം വ൪ഷമാരിയായ് പെയ്തൊഴിഞ്ഞപ്പോള്‍ അതില്‍ ആടിത്തിമി൪ത്ത ‍നമ്മള്‍, കൊയ്തൊഴിയാത്ത പാടശേഖരങ്ങള്‍ തഴുകി വന്ന ഇളംകാറ്റിനേയും,
    ഇലച്ചാ൪ത്തുകളുടെ ചുരമിറങ്ങിവന്ന കോടമഞ്ഞിനേയും,
    വെള്ളാരംകല്ലുകളെ തഴുകി വന്ന കാട്ടിളംചോലയേയും കൂടെക്കൂട്ടി കൂടുതല്‍ കുളി൪ന്നതും..
    പിന്നെ സൌഹൃദം സമാനഹൃദയങ്ങളുടെ കൊരുത്തെടുക്കല്‍ മാത്രമാണെന്നറിഞ്ഞതും നമ്മുടെയിന്നലെകളിലെ സ്വപ്നങ്ങളിലായിരുന്നോ..
    അതോ അതായിരുന്നോ നമ്മുടെ ജീവിതം..
    ഇന്ന്, കാലവും ദൂരവും പിന്നെ മറ്റെന്തൊക്കെയോ ചേ൪ന്ന് വേലി കെട്ടിയ തുരുത്തുകളില്‍ ഏകാന്തരായിരിക്കുമ്പോഴും നമ്മുടെ സ്മൃതികളില്‍ അവ കൂടു കൂട്ടുന്നതും, ചിറകടിച്ചുയരുന്നതും ആ സൌഹൃദത്തി൯റെ ധന്യതയായിരിക്കാം...
    നന്ദി..സൌഹൃദമെ നന്ദി
    (എന്റെ ഒരു സുഹൃത്തിനു ഞാന്‍ നല്‍കിയ സൌഹൃദ സന്ദേശം ഓര്‍മ്മ വന്നു. ആര്‍ദ്രമാമീ ബന്ധങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ജീവിതം എത്ര മേല്‍ വരണ്ടാതായേനെ . നല്ല വരികള്‍ ആശ )

    ReplyDelete
    Replies
    1. അതെ നിസാരാ.... ജന്മാന്തര ബന്ധങ്ങള്‍ തന്നെയാ എന്നും നല്ല സൌഹൃദങ്ങള്‍... ഒരു നീര്‍ത്തുള്ളിയായ് തുടങ്ങി ഒരു പെരുമഴയായി പെയ്യുന്ന അപൂര്‍വ സൌഹൃദങ്ങള്‍....ഏറ്റവും ഇഷ്ടതോഴിയായി...ഒരു കൂടപ്പിറപ്പായി...എന്നും കൂടെയുള്ള മധുരിയ്ക്കും സൌഹൃദത്തിന്റെ തണലില്‍ ജീവിതം എന്നും സന്തോഷപ്രദം...‍...

      മനസ്സ് നിറയ്ക്കുന്ന സൌഹൃദത്തിന്റെ ഈ പങ്കുവെക്കല്‍ ഇഷ്ടായിട്ടോ... ഈ സൌഹൃദ മഴയില്‍ ഞാനും നനഞ്ഞു....ആ ധന്യതയുടെ നിമിഷങ്ങളില്‍ ഞാനും ഇഴചേര്‍ന്നുട്ടോ...ഈ സൌഹൃദ സന്ദേശത്തിന്റെ കുളിര്‍മ്മയില്‍ വരണ്ട മനസ്സുകള്‍ എന്നും തളിര്‍ക്കട്ടെ അല്ലെ നിസ്സാരാ? ഇത്രയും നല്ല സൌഹൃദസന്ദേശം പകര്‍ന്ന നിസാരനും.. ലഭിച്ച ആ സുഹൃത്തിനും എന്റെയും രമ്യയുടെയും ഞങ്ങളുടെ സൌഹൃദത്തിന്റെയും നമോവാകം... ഈ പങ്കുവെക്കലിനും നല്ല വാക്കുകള്‍ക്കും പകരം സ്നേഹവും സൌഹൃദവും... ശുഭരാത്രിട്ടോ...

      Delete
  18. കവിത തുളുമ്പുന്ന ഈ വരികൾ വളരെയിഷ്ടമായി.
    ആശംസകൾ

    ReplyDelete
    Replies
    1. സന്തോഷം കലവല്ലഭാ.. ഈ വായനയ്ക്കും നല്ല വാക്കുകള്‍ക്കും.... ശുഭരാത്രി...

      Delete
  19. ആ പറുദീസയില്‍ രാജകുമാരിയായ് നീയും..
    മധുരമായ് ഈ സൌഹൃദത്തിന്‍ ഓര്‍മയും...

    :)

    ReplyDelete
    Replies
    1. ഈ വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി നിധീഷേ...

      Delete
  20. Replies
    1. ഈ വായനയ്ക്കും അഭിപ്രായത്തിനും കടപ്പാടും സ്നേഹവും ഷഹീദെ...

      Delete
  21. സ്നേഹാർദ്ദ്രമീ വരികൾ...സമർപ്പണം നന്നായിരിക്കുന്നു..
    ആശംസകൾ ട്ടൊ..!

    ReplyDelete
    Replies
    1. ഈ വരവിനും പ്രോത്സാഹനത്തിനും നന്ദിയും സ്നേഹവും... വര്‍ഷിണിയെന്നാണോ വിനോദിനിയെന്നനോ പേര്?

      Delete
  22. സൗഹൃദം
    മഴയായ്‌ പെയ്യട്ടെ
    വെയിലായുദിക്കട്ടെ
    നിഴലായ് പുണരട്ടെ
    നിലാവായോഴുകട്ടെ

    ReplyDelete
    Replies
    1. ആ മഴയില്‍ നനഞ്ഞു...
      വെയിലില്‍ വിരിഞ്ഞു
      നിഴലായി പുണര്‍ന്നു
      നിലാവായി ഒഴുകാം....

      ഈ പ്രോത്സാഹനത്തിനും വായനയ്ക്കും നന്ദിയും കടപ്പാടും ഇസ്മായിലിക്കാ...

      Delete
  23. ഇഷ്ടമായി.
    ഞാനിവിടെ എത്താന്‍ വൈകിയെന്നു തോന്നുന്നു

    ReplyDelete
  24. ഈ മനസ്സ് നിറഞ്ഞുള്ള വാക്കുകള്‍ക്കു സൌഹൃദവും സ്നേഹവും Daisy...

    ReplyDelete
  25. സൌഹൃദത്തിന്റെ തണല്‍മരങ്ങളില്‍ഇനിയുമൊട്ടേറെ ഇലകള്‍തളിര്‍ക്കുകയും കായ്ക്കുകയും ചെയ്യട്ടെ..
    വരികൾ നന്നായിരിക്കുന്നു.

    ReplyDelete
  26. ഇഷ്ടമായി.
    ഞാനിവിടെ എത്താന്‍ വൈകിയെന്നു തോന്നുന്നു

    ReplyDelete