ഒരു വണ്ടിച്ചക്രത്തിന്റെ ഇനിയും മായാത്ത അടയാളങ്ങളിൽ...ആ സ്മൃതി മുദ്രകളിൽ ഞാനെന്റെ പോയ ജന്മം ചികഞ്ഞെടുത്തു.. ഒരു മാറ്റവും കാണാത്ത ഞാൻ അറിഞ്ഞ എന്നെ അറിഞ്ഞ കഴിഞ്ഞ കാലത്തെ അതേ മനസ്സുകളാവണം എന്നെ തിരിച്ചറിവിലേക്ക് നയിച്ചത്...ഓർമനിറവിൽ.. ഭാഷണങ്ങളിൽ ആ പഴയ ഗന്ധവും താളവും അതേപടി ഉണ്ട്. പിന്നെ ആ മിഴിയിണകളിൽ അധരസിന്ധൂരത്തിൽ നാസികത്തുമ്പിൽ സ്നേഹാംബരത്തിന്റെ കളഭക്കൂട്ട് നിറഞ്ഞും ആ വാത്സല്യച്ചൂട് ആവാഹിച്ചും അരുമ തലോടലിൽ നിർവൃതിയടഞ്ഞും ഞാൻ ജന്മങ്ങൾക്കപ്പുറം യാത്ര ചെയ്തു... അപ്പോഴും അണിയിയ്ക്കാൻ മറന്ന ചെമന്ന പൊട്ടും.. മുഖച്ചാർത്തും.. കുങ്കുമച്ചെപ്പും ഞാൻ നെഞ്ചോടു ചേർത്തുവെച്ചിരുന്നു.......Reinventing myself by reliving in those rare moments......