നറുനിലാവിന്റെ ചന്തമൊന്നില്‍
മനസ്സിടറി നില്‍ക്കവേ
അറിയാതെ മിന്നിയ പുഞ്ചിരി
പ്രകൃതി തന്‍ വരദാനമോ?
മുന്‍ജന്മസാഫല്യമോ?
ഇമകള്‍ വെട്ടിയവള്‍ ഞെട്ടവേ
മിഴികളില്‍ നിന്നും ചിന്തിയ
നീര്‍ത്തുള്ളികള്‍ തന്‍ മുഖമണ്ഡലം
അസ്തമയ അരുണന്റെ ചെന്കിരണങ്ങളാല്‍
വാടിതളര്‍ന്നു പോയോ?
കപോലം മെല്ലെ തഴുകി
വന്നിളംകാറ്റ് താലോലിക്കവേ
അമ്മ തന്‍ സാന്ത്വനം പുനര്‍ജനിച്ചുവോ?
മൃത്യുവിന്‍ മൃദു സ്പര്ശ്നതാലെന്നവണ്ണം
നിത്യസുഷുപ്തിയിലാണ്ടുവോ അവള്‍?
കവിത കൊള്ളാം അനന്യ..
ReplyDeleteമും.....
ReplyDeleteകൊള്ളാം.
ReplyDeleteThis comment has been removed by a blog administrator.
ReplyDelete