Saturday, December 29, 2012

ഡല്‍ഹി... വേദനയുടെ ഒരു ബാക്കിപത്രം

മനുഷ്യമനസ്സാക്ഷിയെ നഖശിഖാന്തം ഞെട്ടിയ്ക്കുന്ന കൂട്ടബലാല്‍സംഗപരമ്പരകള്‍ ഇന്ന് ഒരു നേരമ്പോക്കായി മാറ്റിയിരിയ്ക്കുന്നു ആര്‍ഷഭാരതസംസ്കാരത്തിന് പുകള്‍പെറ്റ ഭാരതജനത.ആ പരമ്പരയ്ക്ക്‌ കൊഴുപ്പുകൂട്ടാന്‍ ദല്‍ഹിയിലെ പെണ്‍കുട്ടി കൂടി. "സ്ത്രീ  അമ്മയാണ്, ദേവതയാണ്, ഒരു വീടിന്റെ വിളക്കാണ്. പവിത്രമായ ഒരു സംസ്കാരത്തിന്റെ കറയറ്റ പ്രതീകമാണ് ഓരോ സ്ത്രീയും".ഈ ധാര്‍മിക ചിന്താഗതികളെ  തുലോം കാററില്‍ പറത്തി മൃഗതുല്യമായ കാമവികാരങ്ങളടക്കാനുള്ള കേവലം ഒരു കളിക്കോപ്പായി അവളെ കാണുന്നത് അത്യന്തം വേദ നാജനകമാണ്. മനനം ചെയ്യാന്‍ കഴിവുള്ള മനുഷ്യന്‍ തന്നെയോ ഇതിനൊക്കെ ഉത്തരവാദി? അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും മാറാലകള്‍ അവനു തുടച്ചുമാറ്റാന്‍ കഴിഞ്ഞെങ്കില്‍ തികച്ചും ബാലിശമായ കാമവികാരങ്ങള്‍ അവനു അനിയന്ത്രിതമാണ് എന്ന് പറയുന്നത് എന്ത് ന്യായത്തിന്റെ പേരിലാണ്? അര്‍ഹിയ്ക്കുന്ന ശിക്ഷാനടപടികള്‍ കുറ്റക്കാര്‍ക്ക് നല്‍കുന്നില്ല എന്നതാണ് ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കപ്പെടുന്നതിന്റെ മുഖ്യഹേതു. അറേബ്യന്‍ നാടുകളിലൊക്കെ ഇത് പോലെയുള്ള കുറ്റകൃത്യങ്ങള്‍ എന്തേ  അധികം  കണ്ടു വരുന്നില്ല? അവിടുത്തെ ശിക്ഷാനടപടികള്‍ അത്രമേല്‍ കഠോരമാണ്. ഒരു സ്ത്രീയ്ക്ക് ഏറ്റവും  അമൂല്യമായ അവളുടെ അഭിമാനം കവര്‍ന്നെടുക്കുന്ന നരാധമന്‍മാര്‍ക്ക് എത്ര കടുത്ത ശിക്ഷ നല്‍കിയാലും ഒട്ടും അധികമാവില്ല.സംസ്കാരത്തിന്റെ അടിത്തറയെ തന്നെ ഇളക്കിമറിയ്ക്കുന്ന ഇത്തരക്കാര്‍ക്ക് എത്രയും പെട്ടെന്ന് തന്നെ വധശിക്ഷ നടപ്പാക്കണം.ഒപ്പം മരണത്തിന് മുന്‍പുള്ള കാലയളവില്‍ പ്രതികള്‍ക്ക് ജയില്‍ ഒരു സുഖവാസം ആകാതെ ക്രൂരമായ ശിക്ഷകള്‍ തന്നെ നല്‍കണം. ഗോവിന്ദച്ചാമിയ്ക്ക് ലഭിച്ചത് പോലെ ജയിലില്‍ ഒരിയ്ക്കലും പ്രതികള്‍ക്ക് ഫൈവ്സ്റ്റാര്‍ സുഖസൌകര്യങ്ങള്‍ അനുഭവിയ്ക്കാനുള്ള ആവാസകേന്ദ്രങ്ങള്‍ ആകരുത്. സ്ത്രീപുരുഷസമത്വം ഉദ്ഘോഷിയ്ക്കപ്പെടുന്ന ഇക്കാലത്ത്  സ്ത്രീയെ പിന്നെയും അബലയായി തളയ്ക്കാന്‍ ശ്രമിയ്ക്കു കയാണോ സമൂഹവും? പുരുഷന്റെ തണലില്‍ പോലും അവള്‍ സുരക്ഷിതയല്ലെങ്കില്‍ പിന്നെ  തനിയെ  സഞ്ചരിച്ചാലുള്ള കഥ പറയേണ്ടതില്ലല്ലോ.മദ്യത്തിന്റെയും  മയക്കുമരുന്നിന്റെയും  മദിരാഷിയുടെയും  ലഹരിയിലമര്‍ന്ന ധാര്മികച്യുതി  സംഭവിച്ച  മനുഷ്യരില്‍ നിന്ന് ഇതില്‍ കുറഞ്ഞ ക്രൂരതയൊന്നും പ്രതീക്ഷിയ്ക്കാനില്ല.സൂര്യന്‍ അസ്തമിയ്ക്കുന്നതിനു മുന്‍പ് സ്ത്രീ  വീടണയണം എന്ന അലിഖിതനിയമം ആധുനികസ്ത്രീയ്ക്ക് പലപ്പോഴും വിദൂരമാണ്.അടുക്കളയുടെ ചട്ടക്കൂടുകളില്‍ മാത്രം  ഒതുങ്ങാതെ പുരുഷനോടൊപ്പം അവള്‍ കൂടി  പണിയെടുക്കുന്നു. കൂടാതെ കുടുംബവും നോക്കുന്നു. ഇന്ന് പല ബിസിനസ് സാമ്രാജ്യങ്ങള്‍ തന്നെ  അവളുടെ  വിരല്‍ത്തുമ്പിലാണ്.അങ്ങനെയുള്ള അവളെ ആദരിയ്ക്കുന്നതിനു പകരം  അവളുടെ  അഭിമാനത്തെ തന്നെ  വ്രണപ്പെടുത്തുന്നത് തികഞ്ഞ ഷണ്ടത്വം തന്നെ.അഭിമാനം കൈമോശം വന്ന ഒരു പെണ്‍കുട്ടി  മരിച്ചു ജീവിയ്ക്കുന്നതിനേക്കാള്‍ അവള്‍ക്ക്‌  മരണമാണ് വരദാനം. ഡല്‍ഹിയില്‍ക്രൂരപീഡനത്തിനിരയായ നിത്യശാന്തിയിലേയ്ക്ക് സ്വയം ആവാഹിയ്ക്കപ്പെട്ട ആ കുഞ്ഞുപൂവിനായി...എന്റെ  സഹോദരിയ്ക്കായി  മന്സ്സിന്റെ  ഓരോ  ശിഖരങ്ങളിലും  പ്രാര്‍ഥനാമന്ത്രങ്ങള്‍ ഉരുവിട്ട്കൊണ്ട്...ഒരായിരം  കണ്ണീര്‍പ്പൂക്കള്‍ അര്‍പ്പിച്ചു കൊണ്ട്... അധികാരികള്‍ കണ്ണ് തുറക്കുന്നതിനായി പോലീസുകാരും നീതിന്യായവും സ്ത്രീയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി  നമുക്കോരോരുത്തര്‍ക്കും  പ്രതികരിയ്ക്കാം പ്രതിഷേധിയ്ക്കാം  കൈകോര്‍ക്കാം... മനു ഷ്യത്വം അല്പമെങ്കിലും നമ്മളില്‍ ബാക്കിയുണ്ടെങ്കില്‍. നാളെ ഒരു പക്ഷെ  ഈ അവസ്ഥ എനിയ്ക്കോ നിങ്ങളില്‍ ആര്‍ക്കെങ്കിലുമോ  നമ്മുടെയൊക്കെ  പ്രിയപ്പെട്ടവര്‍ക്കോ  സംഭവിച്ചേക്കാം. അനിയത്തീ...നിന്നെ അപമാനിച്ച മനുഷ്യാധമന്മാര്‍ക്ക് വേണ്ടി  അവരുടെ  കാടത്തത്തിനു മുന്നില്‍ ഞാനും  നിന്നോട് മാപ്പ്ചോദിയ്ക്കുന്നു...

15 comments:

  1. നോ വേര്‍ഡ്സ്

    ReplyDelete
  2. ചോദിയ്ക്കാന്‍ നിങ്ങള്‍ക്കവകാശമുണ്ട്.ഞങ്ങള്‍ക്കും നമുക്കും !

    ReplyDelete
    Replies
    1. വായനയ്ക്കും നല്ല വാക്കുകള്‍ക്കും സ്നേഹം കാത്തീ...

      Delete
  3. ഈ പ്രതിഷേധത്തില്‍ പങ്കുചേരുന്നു.

    ReplyDelete
    Replies
    1. ഈ പങ്കുചേരലിനു സൌഹൃദം പകരുന്നു മുഹമ്മദേട്ടാ...

      Delete
  4. പ്രിയപ്പെട്ട ആശ,
    ഓര്‍മ്മകള്‍ ഒരു നോവായി ഹൃദയത്തില്‍ തങ്ങി നില്‍ക്കുന്നു എങ്കിലും
    ഇനി ഇതൊന്നും ആവര്‍ത്തിക്കപെടില്ലാ എന്ന് വിശ്വസിക്കാം.
    പുഞ്ചിരിക്കുന്ന പ്രഭാതങ്ങള്‍ സ്വപ്നം കണ്ട് മുഖം തുടുത്തുനില്‍ക്കുന്ന
    നൂറു നൂറു പൂക്കളോടൊപ്പം പുതുവര്‍ഷ പുലരിയെ നമുക്കും പ്രതീക്ഷയോടെ വരവേല്‍ക്കാം.
    പ്രാര്‍ത്ഥിക്കാം

    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. ഈ പ്രാര്‍ഥനകള്‍ക്ക് പകരം സ്നേഹവും സൌഹൃദവും ഗിരീഷെ...

      Delete
  5. ചിറകുകള്‍ കരിഞ്ഞ
    ശലഭങ്ങള്‍ക്ക് വേണ്ടി-
    ശീതകാറ്റില്‍-
    കത്തുന്ന പകല്‍
    നക്ഷത്രങ്ങള്‍.

    സമരങ്ങള്‍
    സമരസപെടാനുള്ള
    പ്രകടനങ്ങളാണ്,
    കണ്ണുകള്‍ ഇറുക്കിയടച്ചാല്‍
    കാഴ്ചകള്‍ ഇല്ലാതാവുന്നില്ല.

    ReplyDelete
    Replies
    1. സമരങ്ങള്‍
      സമരസപെടാനുള്ള
      പ്രകടനങ്ങളാണ്...
      സ്വന്തം കപടതകള്‍ മറയ്ക്കാനുള്ള പൊയ്മുഖങ്ങളെന്നും പറയാം ഈ സമരങ്ങളെ അല്ലെ?? ഈ വായനയ്ക്കും വാക്കുകള്‍ക്കും സ്നേഹവും സന്തോഷവും കണ്മഷി...

      Delete
    2. പൊയ് മുഖങ്ങള്‍ എന്ന് പറയുന്നില്ല...
      എങ്കിലും ഇരുണ്ട ഗ്രാമ ഭൂപടങ്ങളില്‍
      ഞെരിഞ്ഞമര്‍ന്ന ചിറകറ്റ ശലഭങ്ങളുടെ-
      വ്രണിത വിലാപങ്ങള്‍ ആരും കേള്‍ക്കാതെ
      പോകരുത്...

      ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും
      വര്‍ണ്ണ വെറിയന്മാര്‍ നടത്തുന്ന
      ദുരഭിമാന കൊലകള്‍
      നാം കാണാതെ പോകരുത്...
      കണ്ണുകള്‍ ഇറുക്കിയടച്ചാലും
      കാഴ്ചകള്‍ ഇല്ലാതാവുന്നില്ല.

      Delete
  6. വധ ശിക്ഷ കൊണ്ട് ഇതൊക്കെ തുടച്ചു നീക്കാനാകുമെന്നു സഹോദരി വിശ്വസിക്കുന്നുണ്ടോ? മദ്യവും മയക്കുമരുന്നും അന്ധരാക്കിക്കൊണ്ടിരിക്കുന്ന ഇന്നത്തെ തലമുറയെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായി സംഭവിക്കുന്ന വധശിക്ഷ ഒരിക്കലും ഒരു പാഠവും പഠിപ്പിക്കുന്നില്ല... കതിരില്‍ അല്ല വളം വയ്ക്കേണ്ടത് ..

    ReplyDelete
    Replies
    1. കതിരില്‍ വലം വെച്ചിട്ട് കാര്യമില്ല എന്നറിയാം... ഇത് ആവര്‍ത്തിയ്ക്കപെടാതിരിയ്ക്കാന്‍ അപൂര്‍വ്വം എന്നത് മാറി വധശിക്ഷ എന്നത് സാധാരണ നല്‍കുന്ന ഒരു കഠിനശിക്ഷയായി മാറണം... വധശിക്ഷയില്‍ നിന്ന് മാറി കൈകാല്‍ വെട്ടുക എന്ന രൂക്ഷ ശിക്ഷകളും ആകാം.. അക്രമം ചെയ്യുന്നവര്‍ക്കുള്ള മുന്നറിയിപ്പായി...പിന്നെ സ്ത്രീകളെ ബഹുമാനിയ്ക്കേണ്ട രീതികളെക്കുറിച്ച് വരും തലമുറയ്ക്കിടയില്‍ നല്ലൊരു അവബോധം സൃഷ്ടിയ്ക്കുക... ഇതെല്ലാം അതേപടി പ്രാവര്‍ത്തികമാക്കുന്നതും ബാലികേറാമലയാണ് ചക്രു...

      Delete
  7. ഞാനും പങ്കുചേരുന്നു...
    "സ്ത്രീ അമ്മയാണ്, ദേവതയാണ്, ഒരു വീടിന്റെ വിളക്കാണ്."
    ഇങ്ങനെ ഉള്ള നല്ല അമ്മമാരെ.. പെങ്ങളെ.. സം രക്ഷിക്കാന്‍.."

    ReplyDelete
    Replies
    1. ഈ പങ്കുചേരലിനു നന്ദിയും സ്നേഹവും രാജീവേ...

      Delete