Friday, September 28, 2012

വിരഹാഗ്നിയില്‍ സ്ഫുടം ചെയ്തെടുത്ത ഹൃദയനൊമ്പരങ്ങള്‍

മഴക്കാടുകള്‍ പിന്നിട്ട്-
ഒറ്റമരത്തണലിലെ-
ഇണക്കങ്ങളും പിണക്കങ്ങള്‍ മറന്ന്......
എനിയ്ക്കായി മാത്രം പൂവിട്ട-
വൃക്ഷങ്ങളെയും കടന്ന്...
കൈക്കുമ്പിളില്‍ ചുവന്ന-
റോസാപൂക്കളുമായി...
എന്നരികിലെത്തി നീ...

കണ്മുന്നില്‍ നീയണഞ്ഞപ്പോള്‍-
വാക്കുകള്‍ മറന്ന് ഞാന്‍ നിന്നു...

നീര്‍ വറ്റിയ എന്റെ മിഴിക്കോണുകളില്‍-
ഉരുണ്ടുകൂടിയ ബാഷ്പങ്ങള്‍-
പതിയെ പതുങ്ങിയെത്തിയ മഴ മറച്ചു...

എങ്കിലും നീയറിഞ്ഞിരുന്നു... എന്റെ ഹൃദയനൊമ്പരങ്ങള്‍-
നിന്റെ വിരഹാഗ്നിയില്‍ സ്ഫുടം ചെയ്തെടുത്തത്തവയെന്ന് ... 

9 comments:

  1. Replies
    1. last line heading ആക്കാമെന്ന് വച്ചു...അതോണ്ടാ അങ്ങനെ കൊടുത്തത്....കവിത വായിക്കാന്‍ ഈ വഴി വന്നതില്‍ സന്തോഷായി നിത്യേ...

      Delete
  2. പ്രിയ സുഹൃത്തെ,

    കവിതകള്‍ എല്ലാം സ്പുടം ചെയ്തെടുത്തവ തന്നെ. ആശംസകള്‍

    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. ഒത്തിരി സന്തോഷായി ഗിരീഷേ ഈ വഴി വന്നതില്‍...

      Delete
  3. പുഴ ഒഴുകും പോലെ ഒരു കവിത

    ReplyDelete
    Replies
    1. പ്രോത്സാഹനത്തിനു സന്തോഷം കണ്മഷി...

      Delete