Wednesday, October 24, 2012

നമ്മുടെ ലോകം

അനന്തമായ അക്ഷരസാഗരത്തില്‍ മുങ്ങിനിവര്‍ന്ന് ശേഖരിച്ച മുത്തുകളില്‍ ഏറെയും നിനക്ക് വേണ്ടി ഞാന്‍ കോര്‍ത്തു...വായ്‌ത്താരികളായ്...മൊഴിശകലങ്ങളായ്... പിന്നെയീ താളുകളായ്...  ഏകാന്തതയുടെ തുരുത്തില്‍ നിന്ന് നീ എന്നെ പിച്ച വച്ച് നടത്തിയത് അനിര്‍വചനീയമായ ഈ അക്ഷയഖനിയിലേക്കാണല്ലോ!!!   

ചിലമ്പിയ മനസ്സിന്‍ തണലില്‍ ഇരുന്ന് ..നിന്നിലേയ്ക്ക് താദാത്മ്യം പ്രാപിച്ചു ഞാന്‍ കൂട്ടിയിണക്കിയ ചിന്തകളില്‍ ആ സാന്നിധ്യം എന്നും ഞാന്‍ അറിഞ്ഞിരുന്നു...ഒരു തരം "empathetical approach" അല്ലേ?എപ്പോഴൊക്കെയോ ഞാന്‍ പടം പൊഴിയ്ക്കുന്ന സര്‍പ്പമായ്...മനസ്സിന്‍ ജീര്‍ണതകളും ആകുലതകളും ഉരിച്ചെടുത്ത്  അഭയാര്‍ഥിയെപ്പോലെ നിന്റെ സാന്ത്വനത്തിനായ്  കാതോര്‍ത്തു...

"ബന്ധങ്ങളുടെ നൂലിഴകള്‍ എന്നും നേര്‍ത്തതു തന്നെ "  എന്ന് പറയുന്ന നിന്റെ നറുംപുഞ്ചിരി അപ്പോഴും ഞാന്‍ കണ്ടു, എന്റെ മനസ്സിന്‍ നിലക്കണ്ണാടിയില്‍ വിടര്‍ന്ന സാന്ത്വനമൊട്ടായ് ... സ്നേഹപ്പൊട്ടായ് ...

 " വിരല്‍ത്തുമ്പു കൊണ്ട് പോലും നിന്നെ പ്രണയിക്കുന്നു " എന്ന് പറഞ്ഞ നിനക്ക് വേണ്ടി... പ്രണയത്തിന്റെയും പരിണയത്തിന്റെയും ബഹുമുഖ ഭാഷ്യങ്ങളില്‍... സമവാക്യങ്ങളില്‍ ... എന്റെ വിരല്‍ സ്പര്‍ശമറിഞ്ഞ ഈ ഒരേട്‌ കൂടി കണ്ണാ.. നിനക്കായ്...

32 comments:

 1. അയ്യോ..കണ്ണന് വേന്റി എഴുതിയ കുറിപ്പ് ഞാന്‍ അബദ്ധത്തില്‍ വായിച്ചുപോയല്ലോ..!!

  ഇനിയിപ്പോ എന്തുചെയ്യും?

  (പ്രണയതീവ്രം വരികള്‍)

  ReplyDelete
  Replies
  1. കുറിപ്പ് വായിച്ചത് ഞാന്‍ ക്ഷമിച്ചിരിയ്ക്കുന്നു കേട്ടോ :) സന്തോഷം അജിത്തേട്ടാ ഈ വരവിനും വായനയ്ക്കും... ശുഭരാത്രി...

   Delete
 2. വരികളില്‍ പ്രണയം തകര്‍ത്തുപെയ്യുന്നു

  ReplyDelete
  Replies
  1. നിധീഷേ...സന്തോഷവും സൌഹൃദവും ഈ വായനയ്ക്ക്... ശുഭരാത്രി...

   Delete
 3. Replies
  1. സന്തോഷം റാംജിയേട്ടാ... ഈ വരവിനും വായനയ്ക്കും...ശുഭരാത്രി...

   Delete
 4. കണ്ണാ നീ ഇല്ലായിരുന്നുവെങ്കില്‍
  ഈ പെണ്‍കുട്ടികള്‍ എന്ത് ചെയ്യുമായിരുന്നു ....

  ReplyDelete
  Replies
  1. പാവം കണ്ണന്‍...വായനയ്ക്ക് സന്തോഷവും സ്നേഹവും കണ്മഷി...... ശുഭരാത്രി...

   Delete
 5. ഈ കണ്ണന്റെ ഒരു കാര്യെ...വാക്കുകള്‍ക്ക് നല്ല മനോഹാരിതയുണ്ട് ആശംസകള്‍

  ReplyDelete
  Replies
  1. സന്തോഷവും സൌഹൃദവും കാത്തീ ഈ വരവിനും വായനയ്ക്കും...ശുഭരാത്രി...

   Delete
 6. പൂത്തുലഞ്ഞ മഴനൂലുപോലെ പ്രണയം ഇനിയും ഒഴുകട്ടെ.

  ആശംസകള്‍

  ReplyDelete
  Replies
  1. ഗോപാ... ഈ വാക്കുകള്‍ക്ക് പകരം സ്നേഹം... ശുഭരാത്രി...

   Delete
 7. നന്നായിരിക്കുന്നു..ആശെ പ്രണയവര്‍ണന..!!!
  ആശംസകള്‍..!!

  ReplyDelete
  Replies
  1. രാജീവേ...ഈ വായനയ്ക്കും പ്രോത്സാഹനത്തിനും സന്തോഷവും സ്നേഹവും... അപ്പൊ ഈ ഇലന്തൂര്‍ ചരിത്രം എന്നോട് കൂടി പറയണേട്ടോ... ഉമയറിയണ്ട... :) ശുഭരാത്രി...

   Delete
 8. Replies
  1. ബൈ ദ ബൈ എഴുത്ത് അസ്സലായിരിക്കുന്നു..

   Delete
  2. ഈ കണ്ണന്‍ എന്ന പേരിന്റെ ഒരു കുഴപ്പം നോക്കണേ...ഈ പേരിന്റെ ഡിമാണ്ട് പോയൊരു പോക്കെ... അല്ലെ കണ്ണാ??? ഈ വരവിനും വാക്കുകള്‍ക്കും സന്തോഷം... ശുഭരാത്രി...

   Delete
 9. പ്രിയപ്പെട്ട ആശ,
  അപ്പോള്‍ കണ്ണനെ അണിയിക്കാന്‍ താമരയല്ലികളാല്‍ മല കോര്‍ക്കുകയായിരുന്നല്ലേ. കണ്ണന്റെ ഗോപികേ നല്ല ഭംഗിയുണ്ട് ഈ പ്രണയമാലക്ക്. ആശംസകള്‍.

  സ്നേഹത്തോടെ ,
  ഗിരീഷ്‌

  ReplyDelete
  Replies
  1. അതെ ഗിരീഷെ... ആ പ്രണയമാല കണ്ണനെ അണിയിച്ച് സായൂജ്യമടയുന്നു ഈ ഗോപിക എന്നും...സന്തോഷം ഗിരീഷെ ഈ വായനയ്ക്കും പ്രോത്സാഹനത്തിനും ... ശുഭരാത്രി...

   Delete
 10. "ബന്ധങ്ങളുടെ നൂലിഴകള്‍ എന്നും നേര്‍ത്തതു തന്നെ"

  "വിരല്‍ത്തുമ്പു കൊണ്ട് പോലും നിന്നെ പ്രണയിക്കുന്നു"

  എന്ന് നീ പറയുമ്പോള്‍ പ്രണയത്തിനു ബന്ധങ്ങളെക്കാള്‍ കെട്ടുറപ്പുണ്ടാകുമെന്നു...

  നന്നായിട്ടുണ്ട് ആശാ...

  ReplyDelete
  Replies
  1. നിത്യേ...ഇഷ്ടമായി ഈ വാക്കുകള്‍...സന്തോഷവും കടപ്പാടും വരവിനും വായനയ്ക്കും... ശുഭരാത്രി...

   Delete
 11. ഒന്നുകില്‍ പ്രണയത്തെ കുറിച്ച് വലിയ തെറ്റിധാരണകള്‍ ..
  അല്ലെങ്കില്‍ ഒരു തമാശ
  വെറും ഒരു എമ്പതറ്റിക്കല്‍ approach
  ബന്ധങ്ങളുടെ നൂലിഴ ???
  ആശംസകള്‍ .. ആഷ .

  ReplyDelete
  Replies
  1. പ്രണയത്തിന്റെ തീവ്രതയില്‍ പ്രിയനിലേയ്ക്ക് താദാത്മ്യ പ്രാപിക്കല്‍ (എമ്പതറ്റിക്കല്‍ approach ) ഒരു വെറും അവസ്ഥയല്ല എന്നാണു എന്റെ ധാരണ...മനസ്സിനും മനസ്സിനും ഇടയില്‍ ശൂന്യ സ്ഥലമില്ലതാകുന്ന അസുലഭാം നിമിഷങ്ങളാണത്.. പ്രണയത്തെ ബന്ധിപ്പിയ്ക്കുന്ന നേര്‍ത്ത നൂലിഴകള്‍ എന്നും നേര്‍ത്തതു തന്നെ... ഒത്തിരി സന്തോഷം കണക്കൂര്‍ ഏട്ടാ... ഈ വരവിനും വായനയ്ക്കും...ശുഭരാത്രി...അതിരിയ്ക്കട്ടെ എന്താ ഈ കണക്കൂര്‍ എന്നുള്ള പേര്?

   Delete
 12. Replies
  1. നിസാരാ...സ്നേഹവും കടപ്പാടും ഈ വരവിനും വായനയ്ക്കും... ശുഭരാത്രി...

   Delete
 13. എന്തായിത്, മറ്റൊരു ബാലാമണി ആണോ?

  എമ്പതറ്റിക്കല്‍ അപ്പ്രോച് - പ്രണയത്തിന് അങ്ങനെ വകഭേദങ്ങള്‍ ഒക്കെ ഉണ്ടോ... അതും കൊള്ളാലോ!

  അപ്പൊ, സിമ്പിള്‍ ആയിട്ട് പറഞ്ഞാല്‍, ഈ എഴുത്ത് ഒരു "എമ്പതറ്റിക്കല്‍ അപ്പ്രോച്" തന്നെയാണ് കേട്ടോ...! യേത്? അത് തന്നേ!

  (ഇങ്ങനെ മനോഹരമായി പ്രണയിച്ചു വീണ്ടും എഴുതൂ. ആശംസകള്‍ )

  ReplyDelete
  Replies
  1. അതെ...മറ്റൊരു ബാലമണിയായ് ...തീവ്ര പ്രണയത്തിന്റെ ഒരു വകഭേദം തന്നെയാ വിഷ്ണു 'എമ്പതറ്റിക്കല്‍ അപ്പ്രോച്.... ഈ വായനയ്ക്കും പ്രോത്സാഹനത്തിനും സ്നേഹവും കടപ്പാടും...ശുഭരാത്രി...

   Delete
 14. വിഷ്ണു ഏട്ടന്‍ പറഞ്ഞത് പോലെ ബാലാമണി കയറി കൂടീട്ടുണ്ടോ എന്നൊരു സംശയം...(ചുമ്മാ ):-)നന്നായിട്ടുണ്ട് ആശ :-)

  ReplyDelete
  Replies
  1. ഈ വാക്കുകള്‍ ഇഷ്ടായി അമ്മാച്ചു... വായനയ്ക്ക് പകരം സ്നേഹവും നന്ദിയും... ശുഭരാത്രി...

   Delete
 15. "ബന്ധങ്ങളുടെ നൂലിഴകള്‍ എന്നും നേര്‍ത്തതു തന്നെ "

  " വിരല്‍ത്തുമ്പു കൊണ്ട് പോലും നിന്നെ പ്രണയിക്കുന്നു " എന്ന് പറഞ്ഞ നിനക്ക് വേണ്ടി... പ്രണയത്തിന്റെയും പരിണയത്തിന്റെയും ബഹുമുഖ ഭാഷ്യങ്ങളില്‍... സമവാക്യങ്ങളില്‍ ... എന്റെ വിരല്‍ സ്പര്‍ശമറിഞ്ഞ ഈ ഒരേട്‌ കൂടി ..

  ഒരുപാടിഷ്ടായി ആച്ചു...
  നീ കലക്കുക ആണല്ലോ... നിന്റോക്കെ കൂടെക്കൂടി ഞാന്‍ വരണ്ടു പോയല്ലോ എന്റെ കര്‍ത്താവെ.. :@

  ReplyDelete
  Replies
  1. നീ ഒരിക്കലും വരളില്ലെന്റെ കീയു...കാലത്തിന്റെ കുത്തൊഴുക്കില്‍... വാക്കുകളുടെ തീക്ഷ്ണത ഏറിയും കുറഞ്ഞുമിരിയ്ക്കും...അതൊരു വരദാനമായി നിന്റെ മനസ്സില്‍ എന്നും നിറയാന്‍ ഈ ആച്ചു പ്രാര്‍ഥിയ്ക്കാട്ടോ...വലിയൊരു മഴയ്ക്ക്‌ മുന്‍പുള്ള ഒരു കുഞ്ഞു മഴ അല്ലെ നീ ഇപ്പൊ...ആ വലിയ മഴയില്‍ നീ കുളിരായി നിറയുമല്ലോ....

   നിന്റെ ആച്ചു വിളി എനിക്കങ്ങു ബോധിച്ചുട്ടോ കീയു(ആച്ചു - കീയു rhyming ഉണ്ടല്ലേ??.. )....ഇനി അങ്ങനെ തന്നെ വിളിച്ചോ.. :)
   ഒത്തിരി സ്നേഹം നിന്റെ ഈ പ്രോത്സാഹനത്തിന്...ശുഭരാത്രി...(ആമിയ്ക്കും നിനക്കും...)

   Delete