Thursday, April 18, 2013

കാതോർക്കുന്നൊരു പഴമ്പാട്ട്...


വക്ക്പൊട്ടിയൊരെൻ ആരോമൽക്കിണറിൽ-
പരിഭവിച്ച്  കൂമ്പുന്നൊരു തൊട്ടാവാടിച്ചെടി...

ഇലഞ്ഞിമരപ്പൊത്തിലെ താമരയല്ലികൾ-
ചിറകുമുളച്ച കുറുമ്പിന്റെ ചിരകാലമർമ്മരങ്ങൾ... 

ഈറൻ വിരൽത്തുമ്പിലെ ആമ്പൽപ്പൂമാലയോ-
നിനക്ക് മുൻപേ അണയുന്ന സ്നേഹസുഗന്ധമായ്... 

ചേറ് പുരണ്ടൊരാ വിടർന്ന  മുഖമതിൽ- 
പരിഭവക്കടലിരമ്പുന്ന കരിമഷിക്കണ്ണുകൾ...

മൊഴിച്ചിപ്പിയിലെ കൊതിതീരാക്കൊഞ്ചലുകളോ- 
ഒരു സായന്തനത്തിൻ സൌന്ദര്യമായി...

മണിച്ചിലമ്പിൻ മൃദുസ്പർശം മുട്ടിവിളിച്ചത്- 
അകക്കാടിന്റെ  അഴകൂറും നിറക്കാഴ്ചകൾ...

മനസ്സ് പൂക്കുന്നൊരു മഴച്ചില്ലയിൽ-
തളിരിടും നാമ്പിന്റെ പഴമ്പാട്ട് കാതോർത്ത് ...

എങ്കിലും വിടപറയുന്നൊരു വളകിലുക്കത്തിൽ-
കണ്ണുകളടച്ചൊരു കള്ളധ്യാനം...

4 comments:

  1. ഒരു കള്ളധ്യാനം

    ReplyDelete
  2. കലങ്ങാത്ത കരിമഷിക്കണ്ണുകളെ നല്‍കട്ടെ..
    കള്ളധ്യാനമുണരട്ടെ നാളെ...

    നന്നായിട്ടുണ്ട് ആശാ...

    ReplyDelete
  3. പ്രിയപ്പെട്ട ആശ, വളരെ നന്നായിട്ടുണ്ട് അശ!
    മനസ്സ് പൂത്തുലയുന്ന മഴചില്ലയിൽ പഴമ്പാട്ടിന്റെ ഈണവുമായി പുതു നാമ്പുകൾ ഇനിയും തളിരിടട്ടെ.
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  4. നന്നായിരിക്കുന്നു ആശ, ആശംസകള്‍

    ReplyDelete