ഞെരിഞ്ഞമരുന്ന കരിയിലകൾക്ക് -
ശാപമോക്ഷത്തിന്റെ പഞ്ചാക്ഷരിയുമായി...
വൈകിയെത്തിയൊരു മഴയുടെ-
കുസൃതിപ്പൂക്കൾ മണക്കാതെ...
ഹോമാഗ്നി തൻ ഹവിസ്സിലെ
മോഹമുത്തുകൾ പെറുക്കാതെ...
കലിയടങ്ങാത്ത കടവാവലുകൾക്കും-
വലകൾ നെയ്ത ചിലന്തികൾക്കും ഓമൽനാദമായ്-
ഇരുണ്ട ഇടനാഴികളിൽ എറിയുംകുറഞ്ഞുമീ
ഒടുങ്ങാത്ത പാദപതനത്തിൻ ധ്വനി ...
നേർത്ത വെളിച്ചത്തിൻ ദൂതുമായ്-
ഒരു കണ്ണേറിനു പോലും ഇടനൽകാതെ-
വീശിയടിയ്ക്കുന്ന തണുത്ത കാറ്റിനെയും ഭേദിച്ച്-
ഒരു നോട്ടപിശകിൻ പാപഭാരവുമില്ലാതെ-
കണ്ണാടിമനസ്സിൻ ചിമിഴുമായി വീണ്ടും നീ എന്നിലേയ്ക്ക് ...
പൂപ്പൽ പുരണ്ട ചിന്തകൾക്ക് -
തിരിച്ചറിയാനാകുന്നില്ല നിന്നെ...
ഓർമകളുടെ ചെമന്നപൊട്ടുകൾ-
അപ്പോഴും ആ കണ്ണുകളിൽ-
അപൂർവരാഗത്തിന്റെ കഥ തിരയുകയായിരുന്നു...
തിരയുകയായിരുന്നു എന്നും!!
ReplyDeleteഎന്നും എവിടെയും തിരയുന്നു.... :) സന്തോഷം നിത്യെ... വായനയ്ക്കും പ്രോൽസാഹനത്തിനും....
Deleteതിരഞ്ഞുതിരഞ്ഞൊടുവില്‍ കണ്ടെത്തി
ReplyDeleteഅജിത്തേട്ടാ... സ്നേഹവും സന്തോഷവും ഈ വായനയ്ക്കും നല്ല വാക്കുകൾക്കും....
Deleteപ്രിയപ്പെട്ട ആശ,
ReplyDeleteവളരെ നന്നായി എഴുതി.
ഓരോ വരികളിലൂടെയും ആശയിലെ കഴിവുള്ള എഴുത്തുകാരിയെ വായനക്കാർ തിരിച്ചരിയുന്നു.
ചിന്തകൾ ഇനിയും തീനാളങ്ങൾ ആകട്ടെ !
ആശംസകൾ ആശാ !
സ്നേഹത്തോടെ,
ഗിരീഷ്
ഈ സ്നേഹം നിറഞ്ഞ വായനയ്ക്കും പ്രോത്സാഹനത്തിനും ഒത്തിരി സന്തോഷവും നന്ദിയും ഗിരീഷെ....
Deleteകലിയടങ്ങാത്ത കടവാവലുകൾക്കും-
ReplyDeleteവലകൾ നെയ്ത ചിലന്തികൾക്കും ഓമൽനാദമായ്-
ഇരുണ്ട ഇടനാഴികളിൽ എറിയുംകുറഞ്ഞുമീ
ഒടുങ്ങാത്ത പാദപതനത്തിൻ ധ്വനി...... അത് കൂടുതല്‍ സ്ട്രോങ്ങ്
കാത്തീ... ഈ വരവിനും വായനയ്ക്കും ഒത്തിരി സ്നേഹവും കടപ്പാടും...
Deleteകവിത നന്നായി ആശാ.... ആശംസകള്‍
ReplyDeleteഅച്ചൂ...ഈ നല്ല വാക്കും സ്നേഹവും ഇഷ്ടായി...
Deleteവീണ്ടും തിരികെ....
ReplyDeleteആശംസകള്‍ ആശ
ചുമ്മാ ഒരു മടക്കം... ഈ സ്നേഹത്തിനു കൊറേ സന്തോഷം ഗോപാ...
Deleteഎഴുത്തിന്റെ വഴി ചിലപ്പോള്‍ ഒരു പഠനപ്രക്രിയയുമാണ്.ആശ തിരിച്ചറിയുക.
ReplyDeleteവളരെ ശരിയാണ് രമേശേട്ടാ... ഈ വായനയ്ക്ക് നന്ദിയും സ്നേഹവും രമേശേട്ടാ.....
Deleteഅപൂര്‍വ്വ രാഗത്തിലെ പൂപ്പല്‍ പുരണ്ട ചിന്തകള്‍ ഹൃദ്യം.
ReplyDeleteറാംജിയെട്ടാ... ഹൃദ്യമായ വാക്കുകൾക്ക് പകരം സ്നേഹം...
Deleteഞെരിഞ്ഞമരുന്ന കരിയിലകൾക്ക് -
ReplyDeleteശാപമോക്ഷത്തിന്റെ പഞ്ചാക്ഷരിയുമായി...
വേഗം ഒരു മഴ വന്നെത്തട്ടെ. കവിത ഒത്തിരി ഇഷ്ടമായി.
ഹൃദയം തുടിപ്പിയ്ക്കുന്ന ഒരു മഴയ്ക്കായി ഞാനും കാത്തിരിയ്ക്കുന്നു മധുവേട്ടാ... ഈ വായനയ്ക്ക് ഒരുപാട് നന്ദിയും കടപ്പാടും...
Deleteമഴ..കാറ്റ് ..അതിന്റെ കുളിര്
ReplyDeleteമുഹമ്മദേട്ടാ... ഈ മഴയിലും കാറ്റിലും കുളിരിലും ഒപ്പം കൂടിയതിന് മഴപ്പൂക്കളുടെ ചിമിഴ് സമ്മാനം തരാംട്ടൊ...
Deleteഓര്‍മകള്‍ വാക്കായ് പരിലസിക്കുന്നു, എങ്കിലും എവിടെയോ നഷ്ടമാകുന്ന ഗദ്ഗദം ഞാന്‍ ശ്രവിപ്പൂ
ReplyDelete