അന്നൊരു പകൽവെയിലിൽ-
നീയാം ഹൃദയം മുറിഞ്ഞതും-
പതിതയായതും കനവല്ല കണ്ണേ...
സ്നേഹത്തിൻ പൊരുളുകൾ-
പകർന്ന മഴക്കാടുകൾവർ പണ്ടേ...
ആത്മാവിൻ മേടുകളിൽ
കൂടുകൂട്ടിയ വനജ്യോത്സ്നകളവർ...
നൊമ്പരങ്ങൾ പെയ്തിറങ്ങിയ-
മനസ്സുകൾക്കാരോമലാം കാവുകളായ്...
കടംകൊണ്ട സ്വപ്നങ്ങൾക്ക്-
കാവൽവിളക്കേന്തും പോരാളികളായ്...
തല്ലിക്കൊഴിച്ചവർക്കനുനിമിഷവും-
വാൽസല്യത്തിൻ ജനനിയായവർ...
എങ്കിലും മൗനഗീതങ്ങളിലൊടുങ്ങിയ-
നിന്റെ പ്രാണൻ കാക്കാനിന്നാരുണ്ട്?
നീയാം ഹൃദയം മുറിഞ്ഞതും-
പതിതയായതും കനവല്ല കണ്ണേ...
സ്നേഹത്തിൻ പൊരുളുകൾ-
പകർന്ന മഴക്കാടുകൾവർ പണ്ടേ...
ആത്മാവിൻ മേടുകളിൽ
കൂടുകൂട്ടിയ വനജ്യോത്സ്നകളവർ...
നൊമ്പരങ്ങൾ പെയ്തിറങ്ങിയ-
മനസ്സുകൾക്കാരോമലാം കാവുകളായ്...
കടംകൊണ്ട സ്വപ്നങ്ങൾക്ക്-
കാവൽവിളക്കേന്തും പോരാളികളായ്...
തല്ലിക്കൊഴിച്ചവർക്കനുനിമിഷവും-
വാൽസല്യത്തിൻ ജനനിയായവർ...
എങ്കിലും മൗനഗീതങ്ങളിലൊടുങ്ങിയ-
നിന്റെ പ്രാണൻ കാക്കാനിന്നാരുണ്ട്?
കാവലിനായ് ആരുണ്ട്!
ReplyDeleteഇതുപോലെ ചിന്തകൾ ഉണരുന്ന മനസ്സുകൾ മതി കാക്കുവാൻ..
ReplyDeleteനലല ചിന്തക്ക് ആശംസകൾ !
നല്ല വരികള്‍.
ReplyDeleteആരുണ്ട്..? :(
ReplyDeleteനല്ല വരികള്‍
ReplyDeleteആശംസകള്‍