Tuesday, July 21, 2015

അരിക് ജീവിതങ്ങൾ

ഒരു മഴസന്ധ്യയാണെന്നാണോർമ...
ചില്ലിട്ട അലമാരയിലിട്ട് ഉയിരൂട്ടിയ-
അക്ഷരങ്ങളാണെന്നെ പേരെടുത്ത് വിളിച്ചത്...

തിളച്ചുതൂവിയ വിഹ്വലതകളിലേക്ക്-
ഒഴുകിയിറങ്ങിയ ചന്ദന മനസ്സ്...

അരിക് ജീവിതങ്ങളുടെ മുളങ്കാറ്റിൽ-
സിരകൾ പെരുത്ത് മൌനം കനത്ത്-
ഊർന്ന് വീണ ആകുലതകൾ...

നിർവചനങ്ങൾക്കപ്പുറം-
അതിരുകൾ താണ്ടി-
ബാക്കിവെച്ച കാതങ്ങളിൽ-
കുറുകുന്ന ഹൃദന്തങ്ങൾ...

പിടയുന്ന വഴിക്കണ്ണുകളിൽ-
ഇടറി വീണ വ്യഥകൾ-
ഉരുക്കിയെടുത്ത പാതയോരങ്ങൾ...

അതീന്ദ്രിയചിന്തകളിൽ-
സംഘർഷം കൊരുക്കുമ്പോൾ-
പൊന്നിലഞ്ഞിപ്പൂമണത്തിന്-
കൊതിയ്ക്കുന്ന പുനർജന്മത്തിന്-
ഇനിയും ഒരുപാട് ദൂരം...



4 comments:

  1. ഇന്നിന്റെ വേവുകളിലേക്ക് പറിച്ച് നടുന്ന
    മനസ്സിനേ ഇടക്കെടുത്തൊന്ന് മഴ കൊള്ളിക്കുക ..
    ഇന്നിലേക്കിറങ്ങി പൊകുന്ന വിഹ്വലതകള്‍ക്ക്
    പുനര്‍ ജന്മത്തിന്റെ ആശ്വാസ്സ ചിന്തകളിലേക്ക്
    നിറം കൊടുക്കാതെ എടുത്തണിയുക .. കാലം
    തരുന്ന മുറിവുകളേ തുന്നികെട്ടുക .. വസന്തം
    നമ്മുക്ക് മാത്രമന്യമാകില്ലല്ലൊ .. എന്ന പ്രതീക്ഷ

    ReplyDelete
  2. അരിക്ജീവിതങ്ങള്‍ അസ്വസ്ഥതയുണര്‍ത്തുന്നു!
    ആശംസകള്‍

    ReplyDelete
  3. പിടയുന്ന വഴിക്കണ്ണുകളിൽ ഇടറി വീണ വ്യഥകൾ ഉരുക്കിയെടുത്ത പാതയോരങ്ങളിലെ മനസ്സില്‍ തട്ടുന്ന കാഴ്ച്ചകള്‍ ...

    ReplyDelete
  4. നിലാവിന്റെ( ഇറയത്ത്‌ നിന്നല്പം
    കുളിര്കാററ്റ് കൊള്ളുക.

    ഇടറി വീഴാതെ നീ,
    വിഹ്വലതകളെ,
    ഇടവഴിയില്‍ ഉപേക്ഷിക്കുക.

    മഴയിറുത്ത് നീ
    മനസ്സില്‍ ചൂടുക.

    പുനര്ജ്ജനിക്കുമ്പോള്‍,
    ഒരു നിശാഗന്ധി പൂവാകണം

    ReplyDelete