Friday, August 21, 2015

ശവമയമായവൾ 'ഗംഗ'


ജതി കേട്ട് മയങ്ങിയൊരീറൻ കാടിൻ-
മടിയിൽ ജലാർദ്രമായവൾ ശിവപ്രിയ.
മൌനമൂറുമൊരു ഹിമഗിരിമാറിൽ നിന്ന്-
ഭൂമിയണഞ്ഞവൾ ശങ്കരഹിതത്തിനായ്.
ജടയുടെ ജടിലതയിൽ നിന്നുണർന്ന്-
ഉമയ്ക്ക്‌ സപത്നിയായി ഗംഗയായി...
മുടികോതി നിൽക്കുന്ന ദുരയുടെ-
ചിറകിനെ ചെമ്മേ അടർത്തി മാറ്റി നീ..
ഇംഗിതംതുളുമ്പും ജനുസ്സിന് മംഗളമരുളി-
വരണ്ട മണ്ണിൻ വരദാനമായവൾ..
ശിവമയമായൊരകതാരിൻ തുമ്പിൽ-
വശ്യമായ് വിടർന്നൊരു സായൂജ്യമേ നീ ...
ശവമയമായൊരു നരകഗംഗയോ
ആത്മരോദനം പേറും കളങ്കമോ?

(photo courtesy: google)

4 comments:

  1. ശവമയമായൊരു നരകഗംഗയോ
    ആത്മരോദനം പേറും കളങ്കമോ?

    നന്നായിരിക്കുന്നു.

    ReplyDelete
  2. ഗംഗയെ കൊല്ലുകയാണ്

    ReplyDelete
  3. മനസാക്ഷിയില്ലാത്ത മനുഷ്യര്‍.................
    ആശംസകള്‍

    ReplyDelete
  4. നിന്നെ കുറിച്ചാര് പാടും -ദേവി
    നിന്നെ തിരഞ്ഞാര് കേഴും
    സ്മൃതിയിലും പുണ്യം തളിക്കുന്ന ഗംഗേ ...
    വരള്‍ നാവ് താഴുമീ വംശ തീരങ്ങളില്‍
    നിന്‍ നെഞ്ചിനുറവാര് തേടും....

    ReplyDelete