Friday, May 13, 2016

എനിക്കും നിനക്കും.....



എനിക്കും നിനക്കുമിടയിൽ 
ഒരു മഴക്കാലം ദൂരം...

എന്റെ സ്വപ്നത്തിൽ നിന്ന്- 
നിന്റെ നേരിലേക്ക് 
ഒരു മിഴിപിടച്ചിൽ ദൈർഘ്യവും...

മഴത്തോർച്ചയിലുണരുന്ന-
 കാറ്റിന് നിന്റെ ഗന്ധമാണ്....

എന്റെ വേനലിൽ നിന്ന് 
നിന്റെ പുഴയിലേക്കുള്ള-
 ഒരു പൂക്കാലത്തിന്റെ സുഗന്ധം....

3 comments:

  1. ദൈര്‍ഘ്യമില്ലയേറെ......
    ആശംസകള്‍

    ReplyDelete
  2. അകലെയാണെങ്കിലും അരികെയും അരികിലാണെങ്കിലും അകലെയും ആകാറുണ്ട് ചിലർ

    ReplyDelete
  3. And the distance between a rain and sunshine is that of a life

    ReplyDelete