പിണക്കം തളിരിട്ട നാട്ടുവഴികളില്‍-
പാതിവിരിഞ്ഞൊരു കുഞ്ഞു പൂവായി നീ...
ഒതുക്കിറങ്ങിയെത്തുന്ന ആല്‍മരച്ചുവട്ടില്‍-
മൊഴികള്‍ പുണരുന്നൊരു തേന്‍മഴയായി നീ...
പറയാന്‍ മറന്ന വാക്കിലും-
ഒരു യാത്രാമൊഴി തന്‍ അതിര്‍വരമ്പിലും-
നിന്നെ തളച്ചിടാനാവാതെ ഞാന്‍...
മനസ്സും മനസ്സും ശൂന്യതയില്‍ തിരയുമ്പോള്‍-
ചോന്ന മാനവും ഇടറുന്ന കാലടികളും ബാക്കിയാകുന്നു...
കരളില്‍ കിനിഞ്ഞതും പ്രിയംകരമായതും...
പ്രണയമായി വളര്‍ന്നതും പുകച്ചുരുളുകളാകുന്നു...
അറിവെത്താത്തതോ മനസ്സ് പൊള്ളിയതോ-
വേര്‍തിരിച്ചെടുക്കാനും വയ്യ...
നൊമ്പരങ്ങളുടെ പൊടിക്കാറ്റേറ്റ ഹൃദയച്ചുഴികളില്‍-
അറിയാതെ മുളപൊട്ടുന്നൊരു കുറ്റബോധം...
ആയുസറ്റതെന്നറിഞ്ഞിട്ടും തടുക്കാനവാതെയത് തഴച്ചു വളരുന്നു...
ഒരു ദുസ്വപ്നത്തിന്‍ ഉടയാടയില്‍ മുഖം ചേര്‍ത്ത്-
വിമ്മിക്കരഞ്ഞൊരു പകലന്തി...
തളം കെട്ടുന്ന മൌനവും ഇടമുറിയുന്ന വാക്കും-
പരസ്പരം മത്സരിയ്ക്കുന്നുവോ?
ഇനി ഒരായുഷ്കാല സ്നേഹത്തിന്‍ തണുത്തുവെറുങ്ങലിച്ച-
നെഞ്ചിന്‍കൂടില്‍ എല്ലാം മറന്നൊരു സമര്‍പ്പണം...
പാതിവിരിഞ്ഞൊരു കുഞ്ഞു പൂവായി നീ...
ഒതുക്കിറങ്ങിയെത്തുന്ന ആല്‍മരച്ചുവട്ടില്‍-
മൊഴികള്‍ പുണരുന്നൊരു തേന്‍മഴയായി നീ...
പറയാന്‍ മറന്ന വാക്കിലും-
ഒരു യാത്രാമൊഴി തന്‍ അതിര്‍വരമ്പിലും-
നിന്നെ തളച്ചിടാനാവാതെ ഞാന്‍...
മനസ്സും മനസ്സും ശൂന്യതയില്‍ തിരയുമ്പോള്‍-
ചോന്ന മാനവും ഇടറുന്ന കാലടികളും ബാക്കിയാകുന്നു...
കരളില്‍ കിനിഞ്ഞതും പ്രിയംകരമായതും...
പ്രണയമായി വളര്‍ന്നതും പുകച്ചുരുളുകളാകുന്നു...
അറിവെത്താത്തതോ മനസ്സ് പൊള്ളിയതോ-
വേര്‍തിരിച്ചെടുക്കാനും വയ്യ...
നൊമ്പരങ്ങളുടെ പൊടിക്കാറ്റേറ്റ ഹൃദയച്ചുഴികളില്‍-
അറിയാതെ മുളപൊട്ടുന്നൊരു കുറ്റബോധം...
ആയുസറ്റതെന്നറിഞ്ഞിട്ടും തടുക്കാനവാതെയത് തഴച്ചു വളരുന്നു...
ഒരു ദുസ്വപ്നത്തിന്‍ ഉടയാടയില്‍ മുഖം ചേര്‍ത്ത്-
വിമ്മിക്കരഞ്ഞൊരു പകലന്തി...
തളം കെട്ടുന്ന മൌനവും ഇടമുറിയുന്ന വാക്കും-
പരസ്പരം മത്സരിയ്ക്കുന്നുവോ?
ഇനി ഒരായുഷ്കാല സ്നേഹത്തിന്‍ തണുത്തുവെറുങ്ങലിച്ച-
നെഞ്ചിന്‍കൂടില്‍ എല്ലാം മറന്നൊരു സമര്‍പ്പണം...
കുറ്റബോധം തോന്നി തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികം തന്നെ .
ReplyDeleteഅതെനിക്കിഷ്ടായി കാത്തീ.... സന്തോഷം ഈ വായനയ്ക്ക്....
Deleteപകലന്തിയില്‍ ഒരു സ്വപനത്തിന്റെ ഒടുക്കം
ReplyDeleteചുവന്ന മിഴികളും കലങ്ങിയ കരളുമായീ ..
നിന്നില്‍ വിടപറയാന്‍ മുറ്റി നില്‍ക്കുന്ന
എന്നൊ അലിഞ്ഞില്ലാതായ സ്നേഹവായ്പ്പ് ...
അരയാലിന്റെ കുളിര്‍ത്ത തണലില്‍ നിന്നില്‍
നിന്നടര്‍ന്നു വീണത് , ഒരു പിണക്കത്തിന്റെ
ഏറ്റിറക്കങ്ങളില്‍ കുടികൊണ്ട ചിലതില്‍
ഇന്നിലേക്ക് പടര്‍ന്നു കയറുന്ന കുറ്റബോധം ..
ആയുസില്ലെന്നറിഞ്ഞിട്ടും അതു ഉള്ളത്തേ
വല്ലാതെ നൊമ്പരപെടുത്തുന്നു .......... ആന്തരികമായ ചിലതുണ്ട് ..
എഴുതൂ ഇനിയും ആശകുട്ടീ ..
ആയുസറ്റ കുറ്റബോധം തഴച്ചു വളരുമ്പോള്‍ അത് തടുക്കാനാവാതെ പോകുന്നു...അതിജീവനങ്ങള്‍ പോലും സാധ്യമാകാതെ വരുന്നു... റിനിയേട്ടന്റെ വാക്കുകള്‍ എനിക്ക് പ്രോത്സാഹനം തന്നെട്ടോ...ഏട്ടന്റെ ഈ വായനയ്ക്ക് ഈ അനിയത്തിക്കുട്ടിയുടെ ഒത്തിരി സ്നേഹം...
Deleteവിമ്മിക്കരഞ്ഞൊരു പകലന്തി...
ReplyDeleteഎല്ലാ വരികളും ഇഷ്ടമായി ആശ. പക്ഷെ ഈ വരിയില്‍ ഞാനുണ്ട്..... ചിരിയില്‍ വീണുടഞ്ഞ ഒരു തുള്ളിയായി.
എന്നെ പോലെ നിയും ഉണ്ടെന്നു എനിക്കറിയാം daisy... ഒത്തിരി സ്നേഹം ഈ പങ്കുവയ്ക്കലിന് ...
Deleteപ്രിയപ്പെട്ട ആശ,
ReplyDeleteനന്നായി എഴുതി. വരികള്‍ എല്ലാം ഇഷ്ടമായി സ്നേഹത്തോടെ ,
ഗിരീഷ്
ഒരുപാട് സ്നേഹം ഗിരീഷെ ഈ നല്ല വാക്കുകള്‍ക്ക് ...
Deleteഇനി ഒരായുഷ്കാല സ്നേഹത്തിന്‍ തണുത്തുവെറുങ്ങലിച്ച-
ReplyDeleteനെഞ്ചിന്‍കൂടില്‍ എല്ലാം മറന്നൊരു സമര്‍പ്പണം...
വരികള്‍ ഇഷ്ടപ്പെട്ടു.
റാംജിയെട്ടാ... ഈ വരവിനും സ്നേഹ വാക്കുകള്‍ക്കും മനസ്സ് നിറഞ്ഞ സന്തോഷവും സൌഹൃദവും...
Deleteഎല്ലാം മറന്നൊരു സമര്‍പ്പണം
ReplyDeleteഈ വരവിനു നന്ദിയും കടപ്പാടും അജിത്തേട്ടാ....
Deleteവളരെ ഇഷ്ടമായി
ReplyDeleteആശംസകള്‍
സന്തോഷം ഗോപേട്ടാ ഈ വരവിനും വായനയ്ക്കും...
Deleteഇത് എനിക്കും ഇഷ്ടമായി.
ReplyDeleteഭംഗിയുള്ള ഒരു കുഞ്ഞു കവിത .
വേദക്കുട്ടിയുടെ ഈ വായനയ്ക്ക് സ്നേഹവും ഒരു മഴക്കാലം സ്നേഹവും....
Deleteഒരു ജനുവരിയിലെ
ReplyDeleteനനഞ്ഞ സന്ധ്യയില്‍
ഇലകള്‍ കൊഴിഞ്ഞടര്‍ന്ന
ചില്ലയിലേക്ക് നീ
ദേശാടന പക്ഷിയെപോല്‍
പറന്നു വന്നു....
ഒരു ഡിസംബറില്‍ നനുത്ത-
പ്രഭാതത്തില്‍
ഒരു യാത്രാമൊഴിപോലും
പറയാതെ നീ
എങ്ങോ പോയ് മറഞ്ഞു....
"പറയാന്‍ മറന്ന വാക്കിലും-
ഒരു യാത്രാമൊഴി തന്‍ അതിര്‍വരമ്പിലും-
നിന്നെ തളച്ചിടാനാവാതെ ഞാന്‍..."
ഈ വരികളില്‍ ഇത്രമേല്‍ അര്‍ഥം കണ്ടെത്താന്‍ കഴിഞ്ഞുല്ല്ലോ ...ഒരുപാട് സന്തോഷം കണ്മഷി ഈ കവിതയ്ക്കും വയനയ്ക്കും ...
Deleteനല്ല കവിത
ReplyDelete'ജാലക'ത്തില്‍ കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യൂ .
ശുഭാശംസകള്....
തീര്‍ച്ചയായും പോസ്റ്റ് ചെയ്യാംട്ടോ.. ഈ പ്രോത്സാഹനത്തിനു നന്ദിട്ടോ സൗഗന്ധികം...
Delete