അമ്മ
ദുസ്സഹമെങ്കിലും ഒരു നൊമ്പരച്ചീളും-
പങ്കു കൊടുത്തില്ല..
ഒരു പരിഭവച്ചെപ്പും നിനക്കായി
തുറന്നീല്ലാ...
അറിയതെയെപ്പോഴോ-
ഉരുകുന്നൊരു നിനവില്‍-
തളരുന്നൊരു മേനിയില്‍-
'എന്നെ ഒന്ന് കൊല്ലൂ'
എന്ന് കേണു തുടരെ...
അവസാനിയ്ക്കുമീ ജന്മമെങ്കിലങ്ങനെ-
മനസ്സ് നിറഞ്ഞൊന്നു മോഹിച്ചു പൊയീ...
ഞാന്‍
മെല്ലെ കുസൃതിയിലരികിലണഞ്ഞതും..
കൊച്ചരിപ്പല്ലുകള്‍ കാട്ടി ചിരിച്ചതും..
കുഞ്ഞിളം ചുണ്ടുകള്‍ പാല്‍മണം കൊതിച്ചതും...
പതിയെച്ചിണുങ്ങി 'അമ്മേ' വിളിച്ചതും...
മുട്ടിയുരുമ്മി നിന്ന് പൊന്നുമ്മ വച്ചതും...
ഇന്നലെയോ മിനിഞ്ഞാന്നോ?
പതം പറയുന്നു പതിയെ ഈ മനസ്സിന്‍ മുളങ്കാട്...
നക്ഷത്രമായാ അമ്മയോട് ഞാനിന്ന്
ഏറ്റുപറയുന്നുവീ ഹൃദയത്തിന്‍ മുറിവ്...
"ക്ഷമിച്ചു" എന്നൊരു വാക്കിനായി-
ഞാനെന്നും ജന്മങ്ങള്‍ തോറും കാത്തിരിയ്ക്കാം...
എങ്കിലും ഒരു മാത്ര പോലും എനിക്കാകില്ലയാ-
വാത്സല്യം കിനിയും അമ്മ തന്‍ ജീവസ്സുടയ്ക്കാന്‍...
ഏതൊരു യൂത്തനേഷ്യയും ന്യായമാണോ-
വേദന നീര്‍ച്ചാലിലകപ്പെട്ടവര്‍-
നമ്മള്‍ തന്‍ ഹൃദയത്തിന്‍ ഭാഗമെങ്കില്‍..?
ഉറക്കം കെടുത്തുമീ മുഴങ്ങും വചസ്സുകള്‍-
ഒടുങ്ങുമെന്‍ ചിതയെനിക്കേറെയിഷ്ടം..
ദുസ്സഹമെങ്കിലും ഒരു നൊമ്പരച്ചീളും-
പങ്കു കൊടുത്തില്ല..
ഒരു പരിഭവച്ചെപ്പും നിനക്കായി
തുറന്നീല്ലാ...
അറിയതെയെപ്പോഴോ-
ഉരുകുന്നൊരു നിനവില്‍-
തളരുന്നൊരു മേനിയില്‍-
'എന്നെ ഒന്ന് കൊല്ലൂ'
എന്ന് കേണു തുടരെ...
അവസാനിയ്ക്കുമീ ജന്മമെങ്കിലങ്ങനെ-
മനസ്സ് നിറഞ്ഞൊന്നു മോഹിച്ചു പൊയീ...
ഞാന്‍
മെല്ലെ കുസൃതിയിലരികിലണഞ്ഞതും..
കൊച്ചരിപ്പല്ലുകള്‍ കാട്ടി ചിരിച്ചതും..
കുഞ്ഞിളം ചുണ്ടുകള്‍ പാല്‍മണം കൊതിച്ചതും...
പതിയെച്ചിണുങ്ങി 'അമ്മേ' വിളിച്ചതും...
മുട്ടിയുരുമ്മി നിന്ന് പൊന്നുമ്മ വച്ചതും...
ഇന്നലെയോ മിനിഞ്ഞാന്നോ?
പതം പറയുന്നു പതിയെ ഈ മനസ്സിന്‍ മുളങ്കാട്...
നക്ഷത്രമായാ അമ്മയോട് ഞാനിന്ന്
ഏറ്റുപറയുന്നുവീ ഹൃദയത്തിന്‍ മുറിവ്...
"ക്ഷമിച്ചു" എന്നൊരു വാക്കിനായി-
ഞാനെന്നും ജന്മങ്ങള്‍ തോറും കാത്തിരിയ്ക്കാം...
എങ്കിലും ഒരു മാത്ര പോലും എനിക്കാകില്ലയാ-
വാത്സല്യം കിനിയും അമ്മ തന്‍ ജീവസ്സുടയ്ക്കാന്‍...
ഏതൊരു യൂത്തനേഷ്യയും ന്യായമാണോ-
വേദന നീര്‍ച്ചാലിലകപ്പെട്ടവര്‍-
നമ്മള്‍ തന്‍ ഹൃദയത്തിന്‍ ഭാഗമെങ്കില്‍..?
ഉറക്കം കെടുത്തുമീ മുഴങ്ങും വചസ്സുകള്‍-
ഒടുങ്ങുമെന്‍ ചിതയെനിക്കേറെയിഷ്ടം..
പ്രിയപ്പെട്ട ആശ,
ReplyDeleteമനസ്സില്‍ ആഴത്തില്‍ തുളച്ചുകയറുന്ന വരികള്‍
അഭിനന്ദനങ്ങള്‍ !
സ്നേഹത്തോടെ,
ഗിരീഷ്
ഗിരീഷെ....ഈ വായനയ്ക്കും നല്ല വാക്കുകള്‍ക്കും കടപ്പാടും സ്നേഹവും....
Deleteദയാവധത്തിന്റെ ദയനീയഭാവം ആശ.. ആശംസകള്‍.
ReplyDeleteഅതെ രാജീവേ....ഈ നല്ല വാക്കുകള്‍ക്കു പകരം സ്നേഹം....
Deleteപതം പറയുന്ന മനസ്സാം മുളംകാട്
ReplyDeleteസന്തോഷം അജിത്തെട്ടാ ഈ വരവിനും വായനയ്ക്കും....
Deleteഓരോ കവിതയും ഓരോ
ReplyDeleteഅനുഭവങ്ങളാണ്
ചിലപ്പോള്‍ സ്വപ്നങ്ങളും...
ഈ
കവിത ഒരു നൊമ്പരമുണര്ത്തുന്നു
അനുഭവങ്ങളുടെ മുറിപ്പാടുകളും നൊമ്പരങ്ങളും ആകും ഒരുപക്ഷെ കാരണം അല്ലെ കന്മഷീ...ഈ വായനയ്ക്കും സ്നേഹം നിറഞ്ഞ വാക്കുകള്‍ക്കും തിരിച്ചും ഒത്തിരി സ്നേഹം കന്മഷീ...
ReplyDeleteThis comment has been removed by the author.
ReplyDeleteഉറക്കം കെടുതുമീ മുഴങ്ങും വചസ്സുകൾ.. മ നോഹരം..
ReplyDelete