Monday, February 18, 2013

മഴ മരം...


കഴമ്പില്ലാത്ത കുറുമ്പിന്‍ അടിയൊഴുക്കുകളെ തൊട്ടുണര്‍ത്തിയ നിന്റെ സ്നേഹത്തണല്‍. ശാഖികളില്‍  നിന്ന് ശാഖികളിലേക്ക് പടര്‍ന്നു കേറുന്ന നിന്റെ അടക്കം പറച്ചിലുകള്‍ പരിദേവനങ്ങള്‍ക്ക് വഴിമാറുന്നത്‌ ഞാന്‍ പോലുമെന്തേ അറിയാതെ പോയി? ചിന്തകളുടെ ചില്ലുകൂടുകള്‍ നിനക്ക് മുന്നില്‍ തകര്‍ത്തെറിയപ്പെട്ടപ്പോഴും  ആ കണ്ണുകളില്‍ എന്നും  കൌതുകം മാത്രമായിരുന്നു...ഓരോ പ്രണയ വസന്തവും നിന്റെ  ജരാനരകളെ പിഴുതെറിയുമ്പോഴും ഒരു കാലഘട്ടം തന്നെ നിനക്കായി പുനര്‍ജനിയ്ക്കയായിരുന്നില്ലേ?"നീ ആവാഹിച്ച മനസ്സുകള്‍ എന്നും ഒപ്പമുണ്ടാകും...കര്‍മബന്ധങ്ങള്‍ പോലെ...നീ പോലുമറിയാതെ നിന്നോടൊപ്പം എന്നും".നിന്നെ ആശ്വസിപ്പിയ്ക്കാന്‍ ഞാന്‍ കണ്ടെത്തിയ വാക്കുകള്‍ ഹേ മഴ മരമേ...എന്തേ പാഴ്വാക്കുകളാകുന്നു?  അളന്നുമുറിയാത്ത നിന്റെ മറുവാക്കിന്‍ കൊഞ്ചല്‍ തോരാമഴയിലും മനസ്സില്‍ നിറയുന്നു... ഒരീറന്‍ നിലാവത്ത്  നിന്റെ നനഞ്ഞ പൂക്കള്‍ മഴമണമായെന്നെ ഇറുകെ പുണരണം...ആ മഴ മണത്തിന്റെ ആലസ്യത്തില്‍ ഹൃദയങ്ങള്‍ തൊട്ടുരുമ്മിയൊരു സ്വപ്നക്കൂട്ടില്‍ എനിക്കൊന്നു ഗാഡമായി ഉറങ്ങണം..ഹിതാഹിതങ്ങളുടെ വേവ് പ്രതിഭലിയ്ക്കുന്ന ആലിലമനസ്സുകള്‍ ആവാസയോഗ്യമോ ആവാഹയോഗ്യമോ? ചിന്തകളങ്ങനെ മുറിഞ്ഞു പോകുന്നു...

20 comments:

  1. പ്രിയപ്പെട്ട ആശ,ഒരു മഴ മരത്തിന്റെ ചുവട്ടില്‍ നില്‍ക്കുമ്പോള്‍ പൊഴിഞ്ഞു വീഴുന്ന പുഷ്പ്പങ്ങളുടെ മനോഹാരിത പോലെ വരികള്‍ ഏറെ ഹൃദ്യമായി. ആശ്വാസത്തിന്റെതായ വാക്കുകള്‍ ഒരിക്കലും പാഴ് വാക്കുകള്‍ ആകാതിരിക്കട്ടെ. മഴമരം ഇനിയും പടര്‍ന്ന്‍ പടര്‍ന്നു പന്തലിച്ചു വളരട്ടെ. പ്രണയ വസന്തങ്ങള്‍ ഇതള്‍ വിടര്‍ത്തുന്ന മനോഹര പുഷ്പ്പങ്ങള്‍ മഴയായി പെയ്തു നിറയട്ടെ. ആശംസകള്‍ !
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. ഈ മഴയായി പെയ്തിറങ്ങിയ വാക്കുകള്‍ക്ക് പകരം ഒരുപാട് സ്നേഹം ഗിരീഷെ...

      Delete
  2. Replies
    1. എന്തേ കണ്ണാ...?ഹിതവും അഹിതവും തിരിച്ചറിയാന്‍ ബുദ്ധിമുട്ടുന്ന ചഞ്ചലമായ മനസ്സുകള്‍ ആവാസയോഗ്യമാണോ ആവാഹിക്കാന്‍ യോഗ്യമാണോ?അതറിയാതെ മഴമരം പിന്നെയും മനസ്സുകളെ ആവാഹിച്ചു കൊണ്ടിരിയ്ക്കുന്നു...

      Delete
  3. Replies
    1. റാംജിയെട്ടാ... വായനയ്ക്ക് കടപ്പാടും സ്നേഹവുംട്ടോ..

      Delete
  4. ഒരീറന്‍ നിലാവത്ത് നിന്റെ നനഞ്ഞ പൂക്കള്‍ മഴമണമായെന്നെ ഇറുകെ പുണരണം...ആ മഴ മണത്തിന്റെ ആലസ്യത്തില്‍ ഹൃദയങ്ങള്‍ തൊട്ടുരുമ്മിയൊരു സ്വപ്നക്കൂട്ടില്‍ എനിക്കൊന്നു ഗാഡമായി ഉറങ്ങണം.

    ഇതിഷ്ടായി ആശേ !!!!!

    ReplyDelete
    Replies
    1. മഴമണം ഉമയ്ക്ക് ഇഷ്ടാണല്ലേ?എനിക്കും അതെ... ഈ സ്നേഹവാക്കുകള്‍ക്കും വായനയ്ക്കും ഒരു കുമ്പിള്‍ മഴപ്പൂക്കളും അവയില്‍ നിറയുന്ന മഴമണവും ഞാന്‍ തന്നുട്ടോ ഉമേ..

      Delete
  5. മഴമരത്തിന്റെ ചോട്ടില്‍...

    ReplyDelete
    Replies
    1. മഴമരത്തിന്റെ ചോട്ടില്‍ എന്നോടൊപ്പം അജിത്തേട്ടനും....വായനയ്ക്കും നല്ല വാക്കുകള്‍ക്കും കടപ്പാടും നന്ദിയും അജിത്തേട്ടാ...

      Delete
  6. ഇതാണല്ലേ മഴ മരം

    ReplyDelete
    Replies
    1. മഴമരം/rain tree ഇതാണ് കാത്തീ... ഞാനും ഈയിടെയാണ് ഈ മരത്തിന്റെ പേര് പഠിച്ചത്...

      Delete
  7. മഴമരം ഇനിയും പടര്‍ന്ന്‍ പടര്‍ന്നു പന്തലിച്ചു വളരട്ടെ.

    ReplyDelete
    Replies
    1. രാധചേച്ചി...ഈ വഴി വന്ന് കവിത വായിച്ചതിനും ആശംസകള്‍ക്കും നന്ദിയും കടപ്പാടുംട്ടോ...

      Delete
  8. മഴമരം..തോരാതിരിക്കട്ടെ.!

    ReplyDelete
    Replies
    1. ഈ സ്നേഹാശംസകള്‍ക്ക് പകരം സ്നേഹവും സൌഹൃദവും രാജീവേ...

      Delete
  9. വായിക്കാന്‍ നല്ല സുഖമുള്ള പോസ്റ്റ്‌

    ReplyDelete
    Replies
    1. ജെഫു...ഈ ആദ്യ വരവിനും വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒരുപാട് സ്നേഹം....

      Delete