ആത്മബന്ധങ്ങളുടെ ചന്ദനഗന്ധത്തിന്
വറ്റാത്ത സാന്ത്വനത്തിന്റെ മാതൃസ്പർശത്തിന്
മുരളീരവമൊടുങ്ങാത്ത ഈറൻ മുളംകാടുകൾക്ക്
പ്രണയം മരിക്കാത്ത ഗുൽമോഹർ തണലുകൾക്ക്...........
ദേവശാപമേറ്റ് കടംകൊണ്ട ജന്മത്തിന്
അരിയ മോഹങ്ങൾ മുളപ്പിച്ച മിഴിയിണകൾക്ക്
മാധവത്തിന്റെ തിരക്കോളുകളുറങ്ങുന്ന മണിച്ചുണ്ടിന്
ജനനിയുടെ ജ്വരഗന്ധങ്ങളെ ആവാഹിച്ച നാസികയ്ക്ക്
നൂറുനൂറു കനവുകളുടെ ചുംബനക്കൊതിയൂറുന്ന നെറുകയ്ക്ക് .......
കർമ്മഭാണ്ഡം പേറുന്ന ശിരോലിഖിതങ്ങൾക്ക്
നരച്ച ചിന്തകൾ പെയ്യുന്ന ആത്മാവിന്റെ ഉള്ളറകൾക്ക്
പ്രാണന്റെ ഈണം മൂളുന്ന ഹൃദയമിടിപ്പുകൾക്ക്
ചിതറുന്ന മനസ്സിനെ എകാഗ്രമാക്കുന്ന ചൂണ്ടുവിരലിന്
ഋതുഭേദങ്ങൾ തഴുകി തലോടിയ താരുടലിന് ...........
പുഴയോർമ്മകൾ ചാലിചെടുത്ത പാദമുദ്രകൾക്ക്
പിന്നെ ആത്മനിർവൃതിയിൽ പുഷ്പിച്ച കുറുമൊഴികൾക്ക്
ഒടുക്കം സാന്ദ്രരാഗത്തിൽ ചാലിച്ച നീതിവാക്യങ്ങൾക്ക്....
അങ്ങനെ കടപ്പാടുകളുടെ മുഴങ്ങുന്ന ശംഖൊലികളി-
ലുറയുന്ന മനസ്സിന് ആസന്നനിയോഗങ്ങൾ ജ്വാലകളാകുന്നു...

ഈ കടപ്പാടുകളൊക്കെ എങ്ങിനെ തീർക്കും.. :)
ReplyDeleteഓരോ വരിയും വളരെ മനോഹരമായി പകുത്തെടുത്തു...
ആശംസകൾ... അഭിനന്ദനങ്ങൾ...
ഇനിയും എഴുതു.. .
ഈ വായനയ്ക്കും നല്ല വാക്കുകള്ക്കും സ്നേഹവും കടപ്പാടും ഗിരീഷെ...
Deleteകടപ്പാടുകളുടെ നിര!
ReplyDeleteവായനയ്ക്ക് നന്ദി അജിത്തേട്ടാ...
Deleteഎല്ലാം കർമ്മഭാണ്ഡം പേറുന്ന ശിരോലിഖിതങ്ങളില്‍ രേഖപ്പെടുത്തിയത് പോലെ..
ReplyDeleteഅതെ മുഹമ്മദേട്ടാ... വായനയ്ക്ക് സ്നേഹവും കടപ്പാടും....
Delete