ഏകാന്തതയുടെ ചുരുൾനിവരുമൊരു-
മുഴുനീള കംബളത്തിനുള്ളിൽ ഞാൻ-
നനവാർന്നൊരെൻ വിരൽത്തുമ്പി-
ലൊളിപ്പിച്ച വിസ്മ്രിതിശീലുകൾ തേടവേ...
പെയ്തുതോർന്നൊരു മഴപ്പാട്ടിൻ നിറവ്-
ഒരു പൂവിതൾ ചൊരിയും സായൂജ്യമായി-
ഇടനെഞ്ചിൽ ഇടയ്ക്കിടെ ഒളിവീശവേ-
കരളിൽ പനിനീരായി നിറയവേ...
ചെമ്പകവാസത്തിൽ ജന്മങ്ങൾ കോർക്കുമ്പോൾ-
ആയിരം മിഴിവുമായി അകതാരിൻ-
അരികുപറ്റി കുളിരലയായ് നീ -
എന്നോട് സ്വകാര്യം പറയുന്നു...
പഴിചാരുമീ നുറുങ്ങുസൂര്യനും-
മനസ്സ് ചേക്കേറും സ്നേഹച്ചോടും
നെഞ്ചേറ്റുമൊരു മഴക്കാടും
നീയായി പിന്നെ എന്നിലേക്ക് .
നിറനിലാവിൻ താരാട്ടേറ്റ്...
കുളിർമഞ്ഞിൻ ചിറകിൽ...
നീയാം നിനവ് മോഹമായ് പെയ്യുന്നു...
ഞെട്ടറ്റു വീഴാതെ... അടരാതെ...
മുടിച്ചാർത്തിൽ വിരിയുന്ന-
സ്നേഹസുഗന്ധമായ് മൂടുന്നു പതിയെ...
ഒരുമിച്ചു മഴ കണ്ട ഇടനാഴിയിൽ-
മൌനം മുറിയുമൊരു സ്വരചെപ്പിലെ-
ഈണങ്ങൾ തോരാത്ത മൂവന്തിപ്പക്ഷിയായ്
പടികടന്നെത്തുന്ന ഋതുരാഗമേ...
മയിൽപീലിക്കാട്ടിലെ സ്മ്രിതിയിഴക്കൂട്ടിൽ-
ഹൃദയം പൂക്കുന്ന നീരാമ്പൽച്ചന്തമായി-
നീഹാരമേഘത്തിൻ കഥ പറഞ്ഞ്-
ഒരു മഴക്കാലം വീണ്ടും കടംതരുമോ?
പാര്‍വ്വണം ചോപ്പിച്ച കടലെന്നിലിളകുമ്പോ-
മിഴിയിതൾ തൂവാതെ... ചാരുത ചോരാതെ-
ആവണിത്തെന്നലായി നീ അണയില്ലേ?
പ്രിയഗാനം മൂളാൻ... നീ വരില്ലേ?
മുഴുനീള കംബളത്തിനുള്ളിൽ ഞാൻ-
നനവാർന്നൊരെൻ വിരൽത്തുമ്പി-
ലൊളിപ്പിച്ച വിസ്മ്രിതിശീലുകൾ തേടവേ...
പെയ്തുതോർന്നൊരു മഴപ്പാട്ടിൻ നിറവ്-
ഒരു പൂവിതൾ ചൊരിയും സായൂജ്യമായി-
ഇടനെഞ്ചിൽ ഇടയ്ക്കിടെ ഒളിവീശവേ-
കരളിൽ പനിനീരായി നിറയവേ...
ചെമ്പകവാസത്തിൽ ജന്മങ്ങൾ കോർക്കുമ്പോൾ-
ആയിരം മിഴിവുമായി അകതാരിൻ-
അരികുപറ്റി കുളിരലയായ് നീ -
എന്നോട് സ്വകാര്യം പറയുന്നു...
പഴിചാരുമീ നുറുങ്ങുസൂര്യനും-
മനസ്സ് ചേക്കേറും സ്നേഹച്ചോടും
നെഞ്ചേറ്റുമൊരു മഴക്കാടും
നീയായി പിന്നെ എന്നിലേക്ക് .
നിറനിലാവിൻ താരാട്ടേറ്റ്...
കുളിർമഞ്ഞിൻ ചിറകിൽ...
നീയാം നിനവ് മോഹമായ് പെയ്യുന്നു...
ഞെട്ടറ്റു വീഴാതെ... അടരാതെ...
മുടിച്ചാർത്തിൽ വിരിയുന്ന-
സ്നേഹസുഗന്ധമായ് മൂടുന്നു പതിയെ...
ഒരുമിച്ചു മഴ കണ്ട ഇടനാഴിയിൽ-
മൌനം മുറിയുമൊരു സ്വരചെപ്പിലെ-
ഈണങ്ങൾ തോരാത്ത മൂവന്തിപ്പക്ഷിയായ്
പടികടന്നെത്തുന്ന ഋതുരാഗമേ...
മയിൽപീലിക്കാട്ടിലെ സ്മ്രിതിയിഴക്കൂട്ടിൽ-
ഹൃദയം പൂക്കുന്ന നീരാമ്പൽച്ചന്തമായി-
നീഹാരമേഘത്തിൻ കഥ പറഞ്ഞ്-
ഒരു മഴക്കാലം വീണ്ടും കടംതരുമോ?
പാര്‍വ്വണം ചോപ്പിച്ച കടലെന്നിലിളകുമ്പോ-
മിഴിയിതൾ തൂവാതെ... ചാരുത ചോരാതെ-
ആവണിത്തെന്നലായി നീ അണയില്ലേ?
പ്രിയഗാനം മൂളാൻ... നീ വരില്ലേ?
നന്നായിട്ടുണ്ട്.. ഇനിയും എഴുതു..
ReplyDeleteആശംസകൾ !
വായനക്കും ആശംസകൾക്കും നന്ദി ഗിരീഷേ...
Deleteനന്നായിട്ടുണ്ട് ആശാ... ആശംസകള്‍...
ReplyDeleteഈ സ്നേഹാശംസകൾക്ക് നന്ദിയും കടപ്പാടും നിത്യേ ...
Deleteചെമ്പകവാസം നന്നായി.
ReplyDeleteഈ ആത്മാർഥമായ പ്രോത്സാഹനത്തിന് സ്നേഹം റാംജിയെട്ടാ...
Deleteഓരോ മഴയും ഒരോർമ്മ ചെപ്പാണ്....
ReplyDeleteപ്രണയത്തിന്റെ തിരുശേഷിപ്പുകൾ....
ഓർമ്മകൾ വിഷാദo പൊഴിക്കുന്ന സന്ധ്യയും,
മഴയിൽ മനസ്സ് മുറിയുന്ന പകലുകളും
ബാക്കി വെച്ചിട്ടെങ്ങോട്ടാണ്- നീ
മാഞ്ഞു പോകുന്നത്.
:) " ഓർമ്മകൾ വിഷാദo പൊഴിക്കുന്ന സന്ധ്യയും,
Deleteമഴയിൽ മനസ്സ് മുറിയുന്ന പകലുകളും
ബാക്കി വെച്ചിട്ടെങ്ങോട്ടാണ്- നീ
മാഞ്ഞു പോകുന്നത്."
ഈ വരികൾ ഇഷ്ടമായി കന്മഷി....
ഓരോ മഴയും മനസ്സിൽ അത് പോലെ തന്നെ ഞാൻ നിറച്ചു വെക്കാറുണ്ട്... ഒരു തുള്ളി പോലും കളയാതെ.....മുറിയുന്ന മനസിന് സാന്ത്വനമാണ് എനിക്ക് മഴ... ആ മഴ ഉള്ളിടത്തോളം ഞാൻ എവിടെ മാഞ്ഞു പോകാൻ.?? :)
മയിൽപീലിക്കാട്ടിലെ സ്മ്രിതിയിഴക്കൂട്ടിൽ-
ReplyDeleteഹൃദയം പൂക്കുന്ന നീരാമ്പൽച്ചന്തമായി-
നീഹാരമേഘത്തിൻ കഥ പറഞ്ഞ്-
ഒരു മഴക്കാലം വീണ്ടും കടംതരുമോ?
നന്നായി എഴുതി
ആശംസകള്‍
വായനക്കും ആശംസകൾക്കും ഒത്തിരി സ്നേഹം ഗോപാ
Delete